മറയൂർ ∙ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മനംകവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് മറയൂർ- മൂന്നാർ റോഡിൽ തെളിഞ്ഞ നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ. മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രനിരപ്പിൽനിന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങൾ കൂടുതലും പൂവിട്ടിരിക്കുന്നത്.
തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചിലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾക്ക് ‘നിറഞ്ഞ നാട്’ എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
നീലവാക എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശ വൃക്ഷമാണ്. തെക്കേ അമേരിക്ക സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ‘ജെക്കറാന്ത മിമിസിഫോളിയ’ എന്നാണ്.
തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചു പിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യ വൽകരണത്തിനായാണ് വിദേശികൾ പാതയോരങ്ങളിൽ ഇവ വച്ചുപിടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

