വടക്കഞ്ചേരി ∙ പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി നിർമാണം പൂർത്തിയാക്കി വൈദ്യുതി ഉൽപാദനത്തിന് സജ്ജമായി. പവർഹൗസിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിർമാണം പൂർത്തിയായി.
അവസാനഘട്ടത്തിലെ ചെറിയ ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നാലുമാസം മുൻപാണ് പദ്ധതിയുടെ പവർഹൗസിന്റെയും അഞ്ചുമൂക്കിലെ തടയണയുടെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചത്.
അടുത്ത കാലവർഷത്തോടെ വൈദ്യുതി ഉൽപാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വർഷത്തിൽ ഏകദേശം 3.78 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ തടയണയിൽ ഏകദേശം 4 മീറ്റർ ജലമാണുള്ളത്.
ഇത് ഉപയോഗിച്ച് പൈപ്പുകൾ വഴിയുള്ള പ്രാഥമിക പരിശോധനകൾ നടത്തുകയാണിപ്പോൾ. വേനൽമഴ ശക്തമായാൽ ഉൽപാദനം ആരംഭിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
തടയണയിൽ നിന്ന് 294 മീറ്റർ ദൂരത്തേക്ക് ലോ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസിലേക്കുള്ള 438 മീറ്റർ ദൂരത്ത് ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളും വഴിയാണ് വെള്ളമെത്തുക.
വൈദ്യുതി ഉൽപാദനത്തിന് ശേഷം വെള്ളം തോടു വഴി ഒഴുകി മംഗലം പുഴയിൽ എത്തുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് തിണ്ടില്ലം.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ മലയോര മേഖലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

