വൈക്കം ∙ കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെയുള്ള നേരേകടവ് – മാക്കേക്കടവ് പാലം നിർമാണം 88 ശതമാനം പൂർത്തിയായി. കൈവരി, സംരക്ഷണ ഭിത്തി, സമീപനപാത എന്നിവയുടെ നിർമാണവും ടാറിങ്, പെയ്ന്റിങ് ജോലികളുമാണു പൂർത്തിയാകാനുള്ളത്.
പകൽ കായലിൽ വേലിയിറക്കം അനുഭവപ്പെടുന്നതിനാൽ സംരക്ഷണഭിത്തി നിർമാണ സാധനങ്ങൾ നേരേകടവ് ഭാഗത്തേക്ക് എത്തിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ട്.
ഇതു നിർമാണം വൈകാൻ കാരണമാണെന്ന് അധികൃതർ പറഞ്ഞു. സംരക്ഷണഭിത്തി പൂർത്തീകരിച്ചാൽ ഉടൻ സമീപനപാത നിർമാണം തുടങ്ങും.
ഏപ്രിൽ അവസാനത്തോടെ പണി പൂർത്തിയാക്കുകയാണു ലക്ഷ്യം. 22 സ്പാനുകളുള്ള പാലത്തിന്റെ 10 സ്പാനുകൾ നേരേകടവിലേക്കും 10 സ്പാനുകൾ മാക്കേക്കടവിലേക്കും രണ്ടെണ്ണം മധ്യഭാഗത്തും ആണുള്ളത്.
4 ഗർഡറുകൾ ചേരുന്നതാണ് ഒരു സ്പാൻ. 88 ഗർഡറുകളാണ് പാലത്തിന് ആകെയുള്ളത്.
800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

