കഞ്ചിക്കോട് ∙ പാമ്പിനെയോ പഴുതാരെയോ കണ്ടാൽ പേടിച്ചും അറച്ചും ഓടി മാറുന്ന സ്ത്രീകൾക്ക് അപവാദമാണ് രാധുവെന്ന ഈ വീട്ടമ്മ. കഞ്ചിക്കോട്ടെ സർപ്പ വൊളന്റിയറായ കെ.ആർ.രാധു ഇതിനോടകം പിടികൂടിയതു നൂറോളം പാമ്പുകളെ.
അതിൽ ഉഗ്രവിഷമുള്ള മൂർഖൻ മുതൽ മലമ്പാമ്പുവരെയുണ്ട്. ജില്ലാ ആശുപത്രിയിലെ നഴ്സായിരുന്ന രാധു തൃശൂർ ഇരിഞ്ഞാലക്കുട
സ്വദേശിനാണ്. താൽക്കാലിക നഴ്സ് ജോലി ഉപേക്ഷിച്ചാണ് സർപ്പ വൊളന്റിയറുടെ കുപ്പായമണിഞ്ഞത്.
തൃശൂരിലാണ് വളർന്നതും പഠിച്ചതും.
ഭർത്താവ് സൂരജിന് കിൻഫ്രയിൽ ജോലി സ്ഥലമാറ്റം കിട്ടയതോടെയാണ് വർഷങ്ങൾക്കു മുൻപ് കഞ്ചിക്കോട്ടെ ഹിൽവ്യൂ നഗറിലെത്തിയത്. പരിശീലനം നേടിയ കഞ്ചിക്കോട്ടെ സർപ്പ വൊളന്റിയർമാരിൽ ഏക വനിതയും രാധുവാണ്.
രക്ഷാപ്രവർത്തനത്തിന് ഏതു നേരത്തും ഏതിടത്തും ഓടിയെത്താറുണ്ട്. വനംവകുപ്പിന്റെ ആരണ്യ ഭവനത്തിലെ ചിട്ടയായ പരിശീലനത്തിനൊപ്പം കുടുംബവും കൂടെയുള്ളവരും നൽകുന്ന പിന്തുണയും കരുത്താണെന്ന് രാധു പറയുന്നു.
കഞ്ചിക്കോട് സിവിൽ ഡിഫൻസ് അംഗം കൂടിയാണു രാധു. 3 കുട്ടികളുടെ അമ്മയായ രാധു ഇപ്പോൾ കഞ്ചിക്കോട്ടുകാരുടെ ‘സൂപ്പർ മമ്മി’ കൂടിയാണ്.
എത്ര സാഹസികമായ രക്ഷാപ്രവർത്തനമായാലും ഇവർ മടിച്ചു മാറി നിൽക്കാറില്ല.
രാധുവെത്തിയാൽ പാമ്പിനെ കണ്ടെത്താറുള്ള വീട്ടിലുള്ളവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും ധൈര്യമാകും. സ്കൂളുകളിലും മറ്റും ക്ലാസെടുക്കാനും രാധു പോവാറുണ്ട്.
പാമ്പു പിടിക്കാനുള്ള വിളിയെത്തിയാൽ ആദ്യമെത്തുന്നതും രാധുവാണെന്ന് ഇവർ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന കഞ്ചിക്കോട്ടെ സർപ്പ വൊളന്റിയർമാർക്കെല്ലാം ഊർജമാണെന്നും ടീം ക്യാംപ്റ്റൻ രമേശ് കഞ്ചിക്കോട് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

