പനങ്ങാട്: ഞണ്ടിനോട് അലർജി ഉണ്ടായിരുന്ന യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ട് കറി എൽജിൻ കഴിച്ചിരുന്നു. മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായ അനുഭവം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ആരംഭിച്ചത്. കിടക്കാൻ പോകുന്നതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് എൽജിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും. പിതാവ്: പരേതനായ ജൂഡ്, മാതാവ്: അന്ന ജൂഡ്.
ഭാര്യ: നിമ്മി, മകൾ: സെറാ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

