തൊണ്ടർനാട് ∙ നേന്ത്രക്കായ വിലയിടിവിനു പുറമേ പാവയ്ക്ക വിലയും തകർന്നതോടെ പ്രതിസന്ധിയിലായി കർഷകർ. കിലോയ്ക്ക് 16 രൂപയാണ് നിലവിൽ പാവയ്ക്കയ്ക്കു കർഷകർക്ക് ലഭിക്കുന്നത്.
വൻ തുക ചെലവഴിച്ച് ഏറെ പ്രതീക്ഷയിൽ നടത്തിയ കൃഷി വിളവെടുത്തപ്പോൾ വൻ നഷ്ടമാണു സംഭവിച്ചതെന്ന് കർഷകർ പറയുന്നു. വിലത്തകർച്ച കാരണം മിക്ക കൃഷിയിടങ്ങളും വിളവെടുപ്പും നടന്നിട്ടില്ല.
വിലക്കുറവിനു പുറമേ വിളവെടുത്ത പാവയ്ക്ക തരം തിരിച്ചാണ് കയറ്റിപ്പോകുന്നത്. രണ്ടാം തരം ആയി കണക്കാക്കുന്ന കായയ്ക്ക് 6 രൂപയാണ് വില കണക്കാക്കുന്നത്.
അതോടെയാണ് വിളവെടുപ്പ് വേണ്ടെന്ന തീരുമാനത്തിൽ എത്താൻ കാരണമെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം ഈ കാലയളവിൽ മികച്ച വില ലഭിച്ചിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ വൻ സാമ്പത്തിക പ്രതിസന്ധിയാണ് സംഭവിച്ചതെന്ന് കർഷകർ പറയുന്നു.
കൃഷിയിറക്കാൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വാങ്ങിയ തുക വൻ ബാധ്യതയായി. കടങ്ങൾ തിരിച്ചടയ്ക്കാൻ നിർവാഹമില്ലാത്ത അവസ്ഥയായെന്നും കർഷകർ പറയുന്നു.
മാർച്ചും ധർണയും ഇന്ന്
പടിഞ്ഞാറത്തറ ∙ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബനാന പ്രൊഡ്യൂസിങ് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഴക്കർഷകരുടെ കലക്ടറേറ്റ് മാർച്ചും ധർണയും ഇന്നു രാവിലെ 10.30ന്.
പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ചവർക്കുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക, വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

