മൂവാറ്റുപുഴ∙ നഗരവികസന പദ്ധതിയുടെ ഭാഗമായുള്ള നഗര റോഡ് യാഥാർഥ്യമാകുന്നു. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം 6ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
20 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് പൂർത്തിയായിരിക്കുന്നത്. റോഡ് വികസനത്തിനായി ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും ഇക്കാലയളവിൽ അരങ്ങേറിയിരുന്നു.
ഏകദേശം 45.2 കോടി രൂപ ചെലവഴിച്ചാണ് നഗര വികസന പദ്ധതി നടപ്പിലാക്കുന്നത്.
ഭരണപരമായ കാലതാമസം, സാങ്കേതിക തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്കൊപ്പം രാഷ്ട്രീയമായ വെല്ലുവിളികളും പദ്ധതി സമയബന്ധിതമായി പൂർത്തിയാകാൻ തടസ്സമായി. നഗര റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
നിലവിൽ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള തെരുവുവിളക്കുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അനുബന്ധ ജോലികളും പൂർത്തീകരിച്ചു വരുന്നു.
കച്ചേരിത്താഴത്ത് മൂന്നാമതൊരു പാലം കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും നഗരത്തിന്റെ മുഖഛായ മാറുകയും ചെയ്യും. കൂടുതൽ മികച്ച മൂവാറ്റുപുഴ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് നഗര റോഡിന്റെ ഉദ്ഘാടനത്തോടെ പൂർത്തിയാകുന്നതെന്ന് എംഎൽഎ പറഞ്ഞു.
മൂവാറ്റുപുഴയുടെ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി പദ്ധതി മാറുമെന്നും നഗര റോഡ് വികസനത്തിൽ പങ്കുചേർന്ന എല്ലാവരെയും രാഷ്ട്രീയവ്യത്യാസമില്ലാതെ പങ്കെടുപ്പിച്ച് നാടിന്റെ ഉത്സവമായി ഉദ്ഘാടന ചടങ്ങ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

