പയ്യന്നൂർ ∙ രാമന്തളി പഞ്ചായത്തിനെയും കാസർകോട് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാണ്ഡ്യാലക്കടവ് പാലം ടെൻഡർ നടപടി പൂർത്തിയായതായി ടി.ഐ.മധുസൂദനൻ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശ ഹൈവേയുടെ ഭാഗമായാണ് ഈ പാലം നിർമിക്കുന്നത്.
മണ്ഡലത്തിൽ പാലക്കോട് മുതൽ പാണ്ഡ്യാലക്കടവ് വരെ 11 കിലോമീറ്ററാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. പാലം നിർമാണത്തിന് 59.94 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്.
പാലം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. സഞ്ചാരികൾക്ക് എളുപ്പത്തിൽ വലിയപറമ്പിൽ എത്തിച്ചേരാൻ കഴിയും.
12 സ്പാനുകളോടു കൂടി 446.28 മീറ്റർ നീളമുള്ള പാലമാണ് പണിയുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

