കൊച്ചി ∙ മലയാള മനോരമയുടെ സഹകരണത്തോടെ ‘വാക്കറു കൊച്ചി വാക്കത്തൺ’ മാർച്ച് 29ന് വില്ലിങ്ഡൻ ഐലൻഡിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സ്റ്റേഡിയത്തിൽ. ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ ബ്രാൻഡായ വാക്കറുവാണ് കൊച്ചി വാക്കത്തൺ 2026-ന്റെ ടൈറ്റിൽ സ്പോൺസർ.
കഴിഞ്ഞ വർഷം നടന്ന കൊച്ചി വാക്കത്തണിലൂടെ സമാഹരിച്ച തുക എറണാകുളം ജനറൽ ആശുപത്രിയിലെ ആർട്ടിഫിഷ്യൽ ലിംബ് സെന്റിനു കൈമാറുകയും, ചലന പരിമിതിയുള്ള 200ലധികം വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിക്കുകയും ചെയ്തു. ആ വലിയ വിജയത്തിന്റെ ഊർജവുമായാണ് ഇത്തവണ കൊച്ചി വാക്കത്തൺ വീണ്ടുമെത്തുന്നത്.
അർബുദത്തിനെതിരായ പോരാട്ടത്തിനു മികച്ച പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ വാക്കത്തൺ.
എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടുന്ന സാധാരണക്കാരായ കാൻസർ രോഗികൾക്ക് വേണ്ടിയാണ് ഈ വലിയ മുന്നേറ്റം. ഓരോ റജിസ്ട്രേഷനും അവരുടെ ചികിത്സാച്ചെലവുകൾക്ക് ആശ്വാസമാകും.
ഒരുമിച്ചു നടക്കാൻ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ പങ്കുചേരാം. വാക്കറു കൊച്ചി വാക്കത്തണിൽ 2 വിഭാഗങ്ങളാണുള്ളത്.
ഫാമിലി വോക്ക് അല്ലെങ്കിൽ ഒരു ഫൺ വോക്ക് എന്ന നിലയിൽ 5 കിലോമീറ്റർ തിരഞ്ഞെടുക്കാം. ഫിറ്റ്നസ് ലവേഴ്സിനു 10 കിലോമീറ്റർ ചാലഞ്ചിൽ പങ്കെടുക്കാം.
നടത്തത്തിനു മുന്നോടിയായി സൂംബ (Zumba) സെഷനുമുണ്ട്. പങ്കെടുക്കുന്നവർക്കെല്ലാം ആകർഷകമായ ടീഷർട്ട്, ഫിനിഷ് ചെയ്യുന്നവർക്ക് മെഡലുകൾ, ഇ-സർട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും.
വാക്കത്തണിന്റെ റൂട്ടിൽ ഉടനീളം ഹൈഡ്രേഷൻ പോയിന്റുകൾ ഉണ്ടാകും. വൊളന്റിയർമാരുടെ സേവനവും ലഭ്യമായിരിക്കും.
വാക്കത്തണിനു ശേഷം ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ആശുപത്രിയായ ഫ്യൂച്ചറൈസ് നൽകുന്ന മികച്ച മെഡിക്കൽ പിന്തുണ വാക്കത്തണിനറെ ആദ്യാവസാനമുണ്ടാകും.
റജിസ്ട്രേഷൻ വിവരങ്ങൾ:
കേരളത്തിലെ ഏറ്റവും വലിയ വോക്കിങ് ഇവന്റായ വാക്കറു കൊച്ചി വാക്കത്തൺ 2026 ഭാഗമാകാൻ
സന്ദർശിച്ച് പേര് റജിസ്റ്റർ ചെയ്യാൻ സാധിക്കും.
റജിസ്ട്രേഷൻ ഫീസ്:
5 കീ.മി.: 399 രൂപയും ജിഎസ്ടിയും
10 കീ.മി.: 499 രൂപയും ജിഎസ്ടിയും
50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഗ്രൂപ്പുകൾക്കും കോർപറേറ്റുകൾക്കും പ്രത്യേക നിരക്കുകൾ ലഭ്യമാണ്.
ക്യൂരിയസ് ക്യാറ്റ് ഐഡിയാസ് ആണ് ഈ പരിപാടിയുടെ മാർക്കറ്റിങ്ങും കോഓർഡിനേഷൻ പ്രവർത്തനങ്ങളും നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +91 8606463444.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

