മൂന്നാർ ∙ നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം കൃഷിവകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് ഫാമിൽ നടത്തിയ സ്ട്രോബറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപമുള്ള സൈലന്റ് വാലി റോഡിലെ ഫാമിലാണ് വർഷങ്ങൾക്കു ശേഷം ഇത്തവണ സ്ട്രോബറി കൃഷി ചെയ്തത്.
വിനോദ സഞ്ചാരികൾക്ക് ഫാം സന്ദർശിച്ച ശേഷം പഴങ്ങൾ വാങ്ങാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു കിലോ പഴത്തിന് 600 രൂപയാണ് വില.
മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ കൃഷി ചെയ്ത് നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു വിളവെടുപ്പ് നടന്നിരുന്നത്.
എന്നാൽ, ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലം നവംബർ മാസത്തിലാണ് കൃഷി ചെയ്യാൻ കഴിഞ്ഞത്. പുണെയിൽ നിന്നെത്തിച്ച അത്യുൽപാദന ശേഷിയുള്ള നെബുല ഇനത്തിൽപെട്ട
ചെടികളാണ് ഇത്തവണ ഫാമിൽ നട്ടിരിക്കുന്നത്. പഴങ്ങൾക്ക് വലുപ്പം കൂടുതലുള്ള ഇനമാണിത്.
പ്രത്യേക തടങ്ങൾ ഒരുക്കി അതിന് മീതെ കളകളുടെ ശല്യം ഒഴിവാക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ (പ്ലാസ്റ്റിക് മൾട്ടിങ്) വിരിച്ചാണ് തൈകൾ നട്ടിരിക്കുന്നത്. ഓരോ ചെടിക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന വിധം തുളളി നന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് കഴിഞ്ഞ നാലു വർഷം ഫാമിൽ സ്ട്രോബറി കൃഷി നടത്താതിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

