മുൻ എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ ആരോഗ്യ വകുപ്പ് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ നടന്നുവെന്ന് പറയപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. ഇതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME), ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) എന്നിവരാണ് സമിതിയിലെ മറ്റ് പ്രധാന അംഗങ്ങൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വകുപ്പ് വാങ്ങിയ ഉപകരണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് സമിതിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധനയ്ക്കായി ലഭ്യമാക്കണമെന്നും, അഞ്ച് ദിവസത്തിനകം ഈ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനും കൃത്യമായ വിവരശേഖരണം നടത്താനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

