ഏറ്റുമാനൂർ∙ ഒബ്ലേറ്റ് മിഷണറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (OMMI) സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ ജ്യോതി ജീവ പൂർണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അർച്ചന ഫെസ്റ്റ് 2026 സംരംഭകമേളയുടെ രണ്ടാം ദിനം സ്ത്രീ നീതി ദിനമായി ആചരിച്ചു. സ്ത്രീ നീതി ദിന പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ വെരി റവ.
ഫാ. മാത്യു ചങ്ങംകരി ഉദ്ഘാടനം ചെയ്തു.
ജെൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോഡിനേറ്റർ സിസ്റ്റർ റെജി അഗസ്റ്റിൻ അദ്ധ്യക്ഷനായി.
അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു ആമുഖ പ്രസംഗം നടത്തി. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്യം.കെ മുഖ്യപ്രഭാഷണം നടത്തി.
അർച്ചന വിമൻസ് സെന്ററിന്റെ ഈ വർഷത്തെ പ്രോജക്ടായ ജിബിവി പ്രിവൻഷൻ പ്രോജക്ടിന്റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തക ഡോ. നിഷാ ജോസ്.കെ.മാണി നിർവഹിച്ചു.
സീനിയർ പ്രോഗ്രാം ഓഫിസർ ഷൈനി ജോഷി, കമ്മ്യൂണിറ്റി ഓർഗനൈസർമാരായ സരിതമോൾ.ടി.കെ, അലീന.ഇ.കെ എന്നിവർ പ്രസംഗിച്ചു.
ജയ്നമ്മ സെബാസ്റ്റ്യൻ, ശ്രുതിമോൾ.വി. എസ്, ജിബിൻ ജോഷി, ആഷാ വർഗീസ്, ജോയിസ് മാത്യു, ജിജി ഗ്ലാഡി, പ്രഭമോൾ.കെ.എം, ദേവിക നായർ, അലീന.ഇ.കെ, കെവിൻ ബിജു, സരിതമോൾ.ടി.കെ, റെജീന ഷിനാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ പ്രദർശന വിപണന സ്റ്റാളുകൾ, പൗരാണിക ഭോജനശാല, നാടൻ കലാവിരുന്ന്, പൊതുസമ്മേളനം, മികച്ച സംരംഭകരെ ആദരിക്കൽ നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

