തിരുവനന്തപുരം ∙ കേരളത്തിൽ സ്പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. കൊല്ലം–വിശാഖപട്ടണം എക്സ്പ്രസ്, പാലക്കാട്– കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ– കോഴിക്കോട് എക്സ്പ്രസ്, എറണാകുളം– കൊല്ലം മെമു, തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംക്ഷൻ അന്ത്യോദയ, എറണാകുളം– വേളാങ്കണ്ണി സ്പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്.
ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.
ആഴ്ചയിൽ 2 ദിവസമുള്ള എറണാകുളം– വേളാങ്കണ്ണി സർവീസിനു പുറമേയാണു പുതിയ എറണാകുളം–വേളാങ്കണ്ണി സർവീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സർവീസ്.
തിരുവനന്തപുരം– മംഗളൂരു അന്ത്യോദയ, കൊല്ലം– വിശാഖപട്ടണം ട്രെയിനുകൾ പ്രതിവാര സർവീസുകളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

