ചങ്ങനാശേരി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സന്ദർശനത്തിന്റെ ഭാഗമായി നാളെ ചങ്ങനാശേരിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ∙ എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ നാളെ 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
∙ എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നു കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്തുനിന്നു ബൈപാസിലൂടെ തിരിഞ്ഞുപോകണം. ∙ ആലപ്പുഴയിൽനിന്ന് എസി റോഡിലൂടെ കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ മന്നം ജംക്ഷനിൽനിന്നു ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകണം.
∙ പത്തനംതിട്ടയിൽ നിന്നു തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുന്തുരുത്തി, തെങ്ങണ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേക്ക് പോകണം.
∙ കോട്ടയം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമൂട്ടിൽ തിരിഞ്ഞ് മുളയ്ക്കാംതുരുത്തി വഴി പോകണം. ∙ കറുകച്ചാൽ ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേക്ക് പോകണം.
∙ ചങ്ങനാശേരി മാർക്കറ്റ് ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പറാൽ- വാലടി- മുളയ്ക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേക്ക് പോകണം. ∙ ചങ്ങനാശേരി മാർക്കറ്റ് ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്കും കറുകച്ചാൽ ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ പുഴവാത്, മനയ്ക്കച്ചിറ റോഡ് വഴി എസി റോഡിലെത്തി മന്നം ജംക്ഷനിലൂടെ ളായിക്കാട് വഴി പോകണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

