കോട്ടയം ∙ കാലിൽ ക്രോണിക് വെയിൻ അൾസർ രോഗം വന്ന് ഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിലായ പാമ്പാടി വെള്ളൂർ പ്ലാക്കൽ വീട്ടിൽ പി.ജെ.തോമസ് (68) ചികിത്സയ്ക്ക് സുമനുസ്സുകളുടെ കരുണ തേടുന്നു. ഹൃദയാരോഗ്യം സാധാരണ നിലയിലല്ലാത്ത തോമസിന് പ്രമേഹവും രക്തസമ്മർദവും ഉണ്ട്.
അതുകൊണ്ട് തന്നെ മാസങ്ങളായി കാലിലെ മുറിവിൽ മരുന്നുവച്ച് കെട്ടുന്നുണ്ടെങ്കിലും ഉണങ്ങുന്നില്ല.
ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. ഇതിന് 1.5 ലക്ഷം രൂപയോളം ചെലവ് വരും.
കൈതച്ചക്ക കർഷകനായിരുന്ന തോമസിന് രോഗം മൂലം നടക്കാൻ ബുദ്ധിമുട്ടായതോടെ കൃഷി നിർത്തേണ്ടി വന്നു. അതോടെ ആകെയുള്ള വരുമാനമാർഗം നിലച്ചു.
കൃഷിക്കായി എടുത്ത വായ്പ കുടിശികയായി ജപ്തി ഭീഷണിയിലാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ തോമസിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പാമ്പാടി
അക്കൗണ്ട് നമ്പർ : 247301000003074
ഐഎഫ്എസ്സി : IOBA0002473
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

