കൊച്ചി ∙ പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രി. മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സയ്ക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളൂവെന്നത് പ്രത്യേകതയാണ്.
എ.ഐ സാങ്കേതിക വിദ്യയും അത്യാധുനിക ലേസർ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും രോഗിക്ക് കൂടുതൽ ആശ്വാസം പകർന്ന് വേഗത്തിൽ സുഖപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കുമെന്ന് വി.പി.എസ്.ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കൺസൾട്ടൻറുമായ ഡോ. ആർ.പദ്മകുമാർ പറഞ്ഞു.
പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങൾക്കപ്പുറം, എഐ പ്ലാറ്റ്ഫോമിലൂടെ ഡേറ്റ അധിഷ്ടിത മാർഗനിർദേശം, കൃത്യമായ വിലയിരുത്തൽ, തത്സമയ ചികിത്സ വിവരങ്ങൾ ലഭ്യമാക്കൽ, സ്ഥിരതയാർന്ന ശസ്ത്രക്രിയഫലം നിർണയം എന്നിവ സാധ്യമാകും.
കൂടാതെ കുറഞ്ഞ തോതിൽ ടിഷ്യു ക്ഷതം മാത്രമാണ് ഉണ്ടാകുന്നുള്ളൂ എന്നതും രോഗിക്ക് വേഗത്തിൽ പഴയ ജീവിതചര്യകളിലേക്ക് മടങ്ങുവാനാകുന്നുവെന്നതും പ്രത്യേകതകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സമഗ്ര ഡോക്യുമെന്റേഷന് ഗുണകരമാകും വിധത്തിൽ ചികിത്സയുടെ വിശദമായ ഡേറ്റ ഈ സിസ്റ്റം രേഖപ്പെടുത്തുന്നു. എഐ അധിഷ്ടിത ലേസർ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നൽകാനാകുന്നുവെന്നതും ശ്രദ്ധേയമാണ്.
വളരെ ചെറിയ മുറിവുകൾ മാത്രം അവശേഷിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗിക്ക് തുടരെ തുടരെ ഡോക്ടറെ കാണേണ്ട സാഹചര്യമോ ദീർഘകാലം മരുന്ന് കഴിക്കേണ്ട
ആവശ്യമോ ഉണ്ടായിരിക്കില്ല.
ലേസർ ചികിത്സയിൽ പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും. രോഗം വീണ്ടും വരാനുള്ള സാധ്യത തടഞ്ഞ് പൂർണമായ രോഗമുക്തി ലഭ്യമാക്കാനുമാകും.
പരമ്പരാഗത ഫിസ്റ്റുല ശസ്ത്രക്രിയയിൽ പലപ്പോഴും പേശിക്ഷതമുണ്ടാകാറുണ്ട്. ലേസർ അനുബന്ധ ഏനൽ വാൾ റീകൺസ്ട്രക്ഷൻ ചികിത്സ നടത്തുന്നതിനാൽ മലം അറിയാതെ പോകുന്ന അവസ്ഥ ഒഴിവാക്കുന്നതിനോടൊപ്പം രോഗത്തിന് പൂർണ ശമനവും ഉണ്ടാകുന്നു.
വെരിക്കോസ് വെയിൻ ചികിത്സയിൽ ഏറ്റവും മികച്ച ട്രിപ്പിൾ തെറാപ്പി (ലേസർ, താക്കോൽദ്വാര ശസ്ത്രക്രിയ, സ്ക്ലീറോ) മാർഗം അവലംബിക്കുന്നതിലൂടെ രോഗം പൂർണമായും സുഖപ്പെടാനും തിരികെ വരാനുള്ള സാധ്യത ഇല്ലാതാക്കാനും കഴിയും.
പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനിഡൽ സയിനസ്സ്, വെരിക്കോസ് രോഗങ്ങൾക്കുള്ള ചികിത്സയിൽ കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിനാണ് വി.പി.എസ് ലേക്ഷോർ ആശുപത്രി തുടക്കം കുറിച്ചിരിക്കുന്നത്.
രോഗികൾക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളാണ് വി.പി.എസ് ലേക്ഷോറിൽ ലഭ്യമാക്കി വരുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുല്ലപറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലേസർ ശസ്ത്രക്രിയ സൗകര്യം ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.പി.എസ് ലേക്ഷോർ സിഇഒ ജയേഷ് വി.നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, ഡോ.
ഡി. മധുകർ പൈ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി.
അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

