ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിൽ വരൾച്ച രൂക്ഷം. ഇതോടെ സങ്കേതത്തിലെ മഴനിഴൽ കാടുകൾ പൂർണമായും ഉണങ്ങി.
ഇവിടെ ആന മുതൽ മാൻ വരെയുള്ള മൃഗങ്ങൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലായതോടെ വനം വകുപ്പ് വനത്തിൽ നിർമിച്ച കോൺക്രീറ്റ് ടാങ്കുകളിൽ വെള്ളം നിറച്ചു തുടങ്ങി.
കടുവ സങ്കേതത്തിലെ സീഗൂർ വനത്തിലാണ് വരൾച്ച രൂക്ഷമായിരിക്കുന്നത്. മസിനഗുഡി വരെയുള്ള ഭാഗങ്ങളിൽ നിന്നും ആനകൾ വരൾച്ച രൂക്ഷമാകുമ്പോൾ വയനാട്ടിലെ മുത്തങ്ങ വനത്തിലേക്ക് ചേക്കേറും.
എന്നാൽ സീഗൂർ ഭാഗത്ത് നിന്നുള്ള ആനകൾ ഈ ഭാഗത്ത് നിന്നു ദേശാടനം നടത്താറില്ല. ആനകൾ വരൾച്ചയിൽ അവശ നിലയിലാണ്.
സീഗൂർ വനത്തിൽ ആനകൾ വേനൽ രൂക്ഷമായപ്പോൾ ചരിഞ്ഞിരുന്നു. മഞ്ഞ് വീഴ്ച രൂക്ഷമായതോടെയാണ് ഈ ഭാഗത്ത് വരൾച്ചയും കനത്തത്.
മഞ്ഞ് നേരത്തെ ആരംഭിച്ചതും വരൾച്ചയ്ക്ക് കാരണമായി. സീഗൂർ ഭാഗത്ത് വനത്തിലെ പുഴകളെല്ലാം വറ്റി വരണ്ടു.
വേനൽ മഴ ലഭിച്ചാൽ മാത്രമേ ഇവിടെ വെള്ളം ലഭിക്കൂ. അടുത്ത ദിവസങ്ങളിൽ മഴ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് വനം വകുപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

