കുമരനല്ലൂർ ∙ കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ്.
29 ഷട്ടറുകളുള്ള റഗുലേറ്ററിൽ കഴിഞ്ഞ ആഴ്ച മുഴുവൻ ഷട്ടറുകളും താഴ്ത്തി ജലസംഭരണ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. പരിശോധന തൃപ്തികരമായിരുന്നുവെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
102 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ റഗുലേറ്ററുമായി ബന്ധപ്പെട്ട
ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. അഞ്ച് ശതമാനം ജോലികളാണ് ഇനി അവശേഷിക്കുന്നത്.
ഇത് റോഡ് പണിയുമായി ബന്ധപ്പെട്ടതാണ്. കുമ്പിടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികൾ അവസാന ഘട്ടത്തിലാണ്.
നിർമാണവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് പാലത്തിലൂടെ കുറ്റിപ്പുറം ഭാഗത്ത് ഇറങ്ങാനാകുമെങ്കിലും മുഴുവൻ പണികളും പൂർത്തിയായാൽ മാത്രമേ പൊതുഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയൂ.
തൃത്താല എംഎൽഎയും മന്ത്രിയുമായ എം.ബി.രാജേഷിന്റെയും കോട്ടയ്ക്കൽ എംഎൽഎ ആബിദ് ഹുസൈന്റെയും സജീവ ഇടപെടലുകൾ പദ്ധതി വേഗത്തിലാക്കുന്നതിനു സഹായകമായിട്ടുണ്ട്.
കുറ്റിപ്പുറം പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെറിയ തടസ്സങ്ങൾ കൂടി നീങ്ങിയാൽ മഴക്കാലത്തിനു മുന്നെ തന്നെ പൂർണ തോതിൽ കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് പ്രവർത്തന സജ്ജമാകും.
നിലവിൽ പണി പൂർത്തിയായ റഗുലേറ്ററിന്റെ ഉദ്ഘാടനം ഇൗ മാസം അവസാനം നടത്താനുള്ള ഒരുക്കുത്തിലാണ് അധികൃതർ.
പരീക്ഷണാടിസ്ഥാനത്തിൽ ഷട്ടറുകൾ താഴ്ത്തി ജലസംഭരണം ആരംഭിച്ചപ്പോൾ തന്നെ ഗുണഫലം സമീപ പ്രദേശങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. 2022ലാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
എറണാകുളം ആസ്ഥാനമായുള്ള പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം ഏറ്റെടുത്തു നടത്തുന്നത്.
അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഞ്ച് ശതമാനം ജോലികളാണ് ഇനി അവശേഷിക്കുന്നതെന്നും റഗുലേറ്റർ ഏത് സമയത്തും ഉദ്ഘാടനത്തിന് സജ്ജമാണെന്നും നിർമാണക്കമ്പനി ജനറൽ മാനേജർ എസ്.പ്രദീപ് പറഞ്ഞു.
മലപ്പുറം പാലക്കാട് ജില്ലകളിലെ ജലസേചനത്തിനും വിവിധ ശുദ്ധജല പദ്ധതികൾക്കും ഗതാഗത, ടൂറിസം മേഖലയുടെ വികസനത്തിനും കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് വലിയ സാധ്യതകളാണ് തുറക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

