കൊച്ചി ∙ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സംഘടിപ്പിക്കുന്ന 9–ാമത് രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ്സി – 2026) തിങ്കളാഴ്ച കൊച്ചിയിലെ ലെ മെറിഡിയനിൽ ആരംഭിച്ചു. 30 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നു.
‘സ്പൈസ് 360 – ഭാവിക്കായി സജ്ജമാവാം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ജി20 മുൻ ഷെർപയും നീതി ആയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു.
മൂല്യവർധിത ഉൽപന്നങ്ങളിലേക്കും ബ്രാൻഡിങ്, സാങ്കേതികവിദ്യയിലേക്കും സുഗന്ധവ്യഞ്ജന മേഖല മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒറ്റെറ സിഇഒയുമായ മാർട്ടിൻ സോൺടാഗ്, എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ, വൈസ് ചെയർമാൻ നിശേഷ് ഷാ, സ്പൈസസ് ബോർഡ് ഇന്ത്യ ചെയർപഴ്സൻ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത, കൊച്ചിൻ ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, നാഷനൽ ടർമറിക് ബോർഡ് സെക്രട്ടറി എൻ.ഭവാനി ശ്രീ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ മേഖലയിലെ മികച്ച സംഭാവനകൾക്ക് എഐഎസ്ഇഎഫ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എ.പി.മുരുകൻ (പാപ്രിക ഒലിയോസ്) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി. കെ.എം.
ചന്ദ്രശേഖർ ‘സ്പൈസ് വിഷനറി അവാർഡ് 2026’ സ്വീകരിച്ചു. അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ ഇൻസ്റ്റിറ്റ്യൂഷനൽ അവാർഡ് നേടി.
ഫിലിപ്പ് കുറുവിളയ്ക്ക് ‘സ്പൈസ് ഗുരു അവാർഡ് 2026’ നൽകി.
രാജ്യാന്തര സുഗന്ധവ്യഞ്ജന 2026 പ്രദർശന നഗരി ദേശീയ ടർമറിക് ബോർഡ് സെക്രട്ടറി എൻ.ഭവാനി ശ്രീ ഉദ്ഘാടനം ചെയ്തു. പ്രോസസിങ്, ഗുണനിലവാര പരിശോധന, ട്രേസബിലിറ്റി, സർട്ടിഫിക്കേഷൻ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനത്തിലുണ്ട്.
കയറ്റുമതിക്കാർ, സംസ്കരണ സ്ഥാപനങ്ങൾ, രാജ്യാന്തര വിപണിയിലെ പ്രമുഖർ, നിയന്ത്രണ സംവിധാനങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ നാലു ദിവസത്തെ ചർച്ചകളിൽ പങ്കെടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

