കോട്ടയം∙ മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92-ാം ഓർമ പെരുന്നാളിനോട് അനുബന്ധിച്ച അഖണ്ഡ പ്രാർഥന ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ.
മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത പ്രാർഥിച്ചാരംഭിച്ചു. കോട്ടയം ഭദ്രാസന സെന്റ് ഡയനീഷ്യസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പഴയ സെമിനാരിയിൽ ആണ് പ്രാർഥന നടന്നത്.
ഗുരുനാഥൻമാരായ പുലിക്കോട്ടിൽ തിരുമേനിയുടെ കർമ നൈപുണ്യവും പരിശുദ്ധ പരുമല തിരുമേനിയുടെ പ്രാർഥനാ ജീവിതവും സമന്വയിച്ച പരിശുദ്ധ പിതാവാണ് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെന്ന് അഭി.
ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത ആമുഖ പ്രസംഗത്തിൽ അനുസ്മരിച്ചു.
കോട്ടയം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ.
കെ.സി ഫിലിപ്പോസ്, പഴയ സെമിനാരി മാനേജർ റവ. ഫാ.
ജോസഫ് വർഗീസ് തുടങ്ങിയവർ അഖണ്ഡ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

