കോട്ടയം∙ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്വാ ഒമാന്റെ സഹകരണത്തോടെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തോട്ടയ്ക്കാട് മാളിയേക്കൽ സുരേഷിന്റേയും കുടുംബത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായിരുന്നു ആ വീട്.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്വാ ഒമാൻ പ്രതിനിധി എബി വടക്കേടം അധ്യക്ഷനായ ചടങ്ങ് എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു, വാകത്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മനീഷ്, മിനി കൊണ്ടോടി, ഗ്രാമ പഞ്ചായത്ത് അംഗം വർഗീസ്, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്വാ ഒമാൻ പ്രതിനിധികളായ ജെനു സാമുവേൽ, ദിനേശ് കൂത്തുപറമ്പ്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ലിജിൻ സണ്ണി, ബോബൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി റോണി ചേലമറ്റം, മാത്യു കിഴക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.
ഈ ഉദ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്വാ ഒമാൻ പ്രതിനിധികളായ ജമീലുദ്ധീൻ കൊട്ടാരക്കര, മുഹമ്മദ് അർസാക്ക് എടപ്പാൾ, ഷാജി ചെണ്ടയാട്, ഷൗക്കത്തലി വയനാട് എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

