കുന്നംകുളം ∙ കാട്ടകാമ്പാൽ പഞ്ചായത്തിനെ കുന്നംകുളം നഗരസഭയുമായി ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇതോടൊപ്പം കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിന് റവന്യു വകുപ്പ് ഏറ്റെടുത്ത 12 ഏക്കർ ഭൂമി ടൂറിസം വകുപ്പിനു കൈമാറുന്ന ചടങ്ങും നടന്നു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി വട്ടംപാടം–പെങ്ങാമുക്ക് പാതയിലെ ചെറുവള്ളിപ്പുഴയ്ക്കു കുറുകെയുള്ള പാലം 7.94 കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. 30 മീറ്റർ നീളവും 4.65 മീറ്റർ വീതിയുമാണ് നിലവിലെ പാലത്തിനുള്ളത്.
പുതിയ പാലം ആകെ 60 മീറ്റർ നീളത്തിലും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും 7.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും അടക്കം ആകെ 11 മീറ്റർ വീതിയിലുമാണ് നിർമിക്കുക. വീതി കുറഞ്ഞ നിലവിലെ പാലം വളരെ പഴക്കമുള്ളതും ഗതാഗതത്തിന് അപര്യാപ്തവുമാണ്.
അതിനാൽ പാലം പൊളിച്ച്, വീതി കൂടിയ പുതിയ പാലം നിർമിക്കാനാണ് പദ്ധതി. 18 മാസമാണ് കരാർ കാലാവധി.
വികസിക്കും കലശമല ടൂറിസം
ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകളിലായി 2.64 ഏക്കർ സ്ഥലത്താണ് കലശമല ടൂറിസം വില്ലേജ്.
ഇതിനു ചുറ്റുമുള്ള 12 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തതോടെ ചരിത്ര പ്രാധാന്യത്താലും ജൈവവൈവിധ്യത്താലും സഞ്ചാരികളെ ആകർഷിക്കുന്ന കലശമലയുടെ വികസനക്കുതിപ്പിന് വേഗമേറുമെന്നാണ് പ്രതീക്ഷ. അകതിയൂർ വില്ലേജിലെ വിവിധ സർവേ നമ്പറുകളിലുള്ള സ്വകാര്യ ഭൂമിയാണു ഏറ്റെടുത്തത്.
13 കോടി രൂപ ചെലവഴിച്ചാണ് റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചത്. സ്പെഷൽ തഹസിൽദാർ (എൽഎ) ടി.ജി.ബിന്ദു ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ സുബൈറർ കുട്ടിക്കു കൈമാറി.
കോൺഗ്രസ് ബഹിഷ്കരിച്ചു
നവീകരിച്ച തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയുടെ ഉദ്ഘാടന സമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചു.
ആശംസാ പ്രാസംഗികരുടെ കൂട്ടത്തിൽ ആദ്യം പേരുണ്ടായിരുന്ന തൃശൂർ കോർപറേഷൻ മേയർ നിജി ജസ്റ്റിൻ അടക്കമുള്ള ജനപ്രതിനിധികളും സംഘാടക റോളുണ്ടായിരുന്ന നഗരസഭയുടെ കോൺഗ്രസുകാരായ സ്ഥിരസമിതി അധ്യക്ഷന്മാരും പാർട്ടി നേതാക്കളും സമ്മേളനത്തിൽനിന്നു വിട്ടു നിന്നു. റോഡ് നിർമാണത്തിനു തുക അനുവദിക്കുമ്പോഴുള്ള നിബന്ധന ലംഘിച്ചാണു നിർമാണം നടത്തിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ചൂണ്ടൽപാടം പരിസരത്ത് അടക്കം വീതി കൂട്ടാതെ റോഡ് നവീകരണം പ്രഹസനമാക്കിയതടക്കം ഒട്ടേറെ അപാകതകളുണ്ടെന്നു ബ്ലോക്ക് പ്രസിഡന്റ് സി.ബി.രാജീവ് ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

