കോഴിക്കോട്: എംഡിഎംഎയുമായി ബസ് ഡ്രൈവർ കോഴിക്കോട് പിടിയിൽ. വെങ്ങളം സ്വദേശി അജ്മൽ റഫീഖ് ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും നിരോധിക രാസലഹരിയായ 7 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് അന്നശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളിലെ ഡ്രൈവർ ആണ് അജ്മൽ റഫീഖ്.
ലഹരിക്കടിമയായ റഫീഖ് ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വേങ്ങേരി റോഡ് സൈഡിൽ നിർത്തിയിട്ട
കാർ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട
വെള്ള ടാക്സി കാറിലാണ് അജ്മലിനെ കണ്ടത്. പരിശോധനയിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന അജ്മലിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു.
എംഡിഎംഎ വിൽക്കുന്നതിനായാണ് പ്രതി രാത്രി സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളിൽ നിന്നും 2500 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീഡിയോ സ്റ്റോറി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

