പെരുമ്പാവൂർ∙ 51 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല (25)യെ ആണ് തടിയിട്ട
പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടിഎംജെ നഗറിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ചാക്കുകളിലും തറയിൽ കൂട്ടിയിട്ട
നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടികൂടി.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും.
രാത്രിയിലാണ് പ്രതി ഇവിടെ എത്തിയിരുന്നത്. തന്ത്രപരമായാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ മനോജ്.കെ.എൻ, സബ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ.എൻ.ജി, കെ.എ.നൗഷാദ്, സിപിഒമാരായ റോബിൻ ജോയി, സി.ബി.ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

