പെരുവന്താനം∙ ആധുനിക സാങ്കേതിക വിദ്യയുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പുതിയതായി കേരള സർക്കാർ അനുവദിച്ച എംസിഎ കോഴ്സിന്റെയും വിആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്നോളജി മനുഷ്യന്റെ പുരോഗതിക്കൊപ്പം ആയൂർ ദൈർഘ്യത്തെയും ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും ഈ യുഗം എഐയുടെയും മെഷീൻ ലേണിംഗിന്റെയും നാനോ സയൻസിന്റേതുമാണെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും നാനോ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ.
സാബു തോമസ് വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ നമ്മുടെ ഓരോ പഠനങ്ങളും ലോകത്തിനു തന്നെ മാതൃകയാണെന്നും അവ നമ്മുടെ സ്വയ രക്ഷയ്ക്കൊപ്പം മനുഷ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വിഎസ്എസ്സി മുന്‍ അസ്സോസിയേറ്റ് പ്രൊഫസറും എസ്ഡിഎസ്സി പ്രൊഫസറുമായ ഡോ. വി അശോക് അഭിപ്രായപ്പെട്ടു.
ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒരു വൻ ശക്തിയായി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ പഠനം അനന്തമായ അറിവുകളാണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ നിരീക്ഷണങ്ങളും പഠനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം വിഎസ്എസ്സി സയന്റിസ്റ്റ് വി.വെങ്കിട്ടരാമൻ വ്യക്തമാക്കി.
യുവമനസുകളിൽ ഈ ശാസ്ത്ര സംഗമം പുതു ചൈതന്യം നിറയ്ക്കുമെന്ന് മുൻ എംഎൽഎ കെ.ജെ.തോമസ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതുതലമുറ പഠനങ്ങള്‍ അവതരിപ്പിക്കുന്നതിൽ എന്നും സെന്റ് ആന്റണീസ് കോളജ് മുൻപിലാണെന്ന് മാർ മാത്യു അറയ്ക്കലും കെ.
ജെ തോമസും അഭിപ്രായപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളിലെ 34 സ്കൂളുകളില്‍നിന്നും 400 ലധികം വിദ്യർഥികള്‍ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തു.
കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കോളജ് ചെയർമാനും സ്പാഗോ ഇന്റർനാഷനലിന്റെ സിഇഓയുമായ ബെന്നി തോമസ് ആമുഖ പ്രഭാഷണം നടത്തി. മുൻ എംഎൽഎ കെ.ജെ.തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കംപ്യൂട്ടർ വിഭാഗം മേധാവി ജിന്റു മോൾ ജോൺ കൃതജ്ഞത അർപ്പിച്ചു. കോളജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ്.പി.ആർ, ജോസ് ആന്റണി, പി.അനുരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നാനോ ടെക്നോളജിയിലെ പുരോഗതികൾ എന്ന വിഷയത്തിൽ പ്രൊഫ. ഡോ.
സാബു തോമസ്, ഐഎസ്ആർഓയുടെ ദൗത്യങ്ങൾ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡോ. വി.അശോക്, ആസ്ട്രോഫിസിക്സില്‍ ഡോ.
വി.വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

