കണ്ണൂർ ∙ ചക്കരക്കൽ ഏച്ചൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത. ഏച്ചൂർ മാവിലാച്ചാലിലെ പോതിക്കോട്ടത്ത് പി.
ബൈജു (42) ആണ് ഇന്നലെ രാത്രി 9 മണിയോെട മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് വീടിന്റെ വരാന്തയിൽ ബൈജുവിനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ബൈജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുവായ സതീശൻ പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് കാനച്ചേരി ചാപ്പയിൽ വച്ച് ഓട്ടോ ഉടമയും ബൈജുവും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.
ഇതിനിടെ തലയടിച്ച് വീണ ബൈജുവിനെ ഓട്ടോറിക്ഷയിൽ മാവിലാച്ചാലിലെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

