കേന്ദ്ര സർക്കാരിനെതിരായ ആരോപണശരങ്ങൾ വീണ്ടും കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
കേന്ദ്രത്തിന്റെ ഗൂഢാലോചന ഏറ്റില്ലെന്നും തമിഴ്നാട് ദേശീയ ശരാശരിയെ കടത്തിവെട്ടി വൻ സാമ്പത്തിക വളർച്ച നേടിയെന്നും സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സാമ്പത്തികമായി അവഗണിക്കുകയാണെന്ന് ഏറെക്കാലമായുള്ള ആരോപണമാണ്.
ഇക്കൊല്ലത്തെ കേന്ദ്രബജറ്റിലും തമിഴ്നാടിനെ അവഗണിച്ചതായി സ്റ്റാലിൻ ആരോപിച്ചിരുന്നു. റെക്കോർഡ് വളർച്ചയോടൊണ് തമിഴ്നാട്ടിൽ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ വ്യവസായിക വളർച്ച ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണ്, 11.19 ശതമാനം.
ഇന്ത്യയുടെ മാനുഫാക്ചറിങ് രംഗത്തെ വളർച്ച 4.5 ശതമാനമാണ്. തമിഴ്നാടിന്റെ വളർച്ചയാകട്ടെ 14.7 ശതമാനം.
ദേശീയ ശരാശരിയേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില് വീണ്ടും അധികാരത്തിലെത്തുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ദ്രാവീഡിയൻ മോഡൽ 2.0 അനുസരിച്ചുള്ള ബജറ്റ് അടുത്ത ജൂലൈയിൽ അവതരിപ്പിക്കും.
കൂടുതൽ നേട്ടങ്ങൾക്കുള്ള അടിസ്ഥാന ശിലയായിരിക്കും അത്. ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാക്കാവുന്ന ഇടക്കാല ബജറ്റാണ് ഇപ്പോൾ സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിൽ സംസ്ഥാനം നേടിയ നേട്ടങ്ങളും ഒരു കോൺക്ലേവിൽ സംസാരിക്കവേ സ്റ്റാലിൻ അക്കമിട്ടുനിരത്തി.
ഈ പരിപാടിയിൽ മാത്രം 52 കമ്പനികളാണ് പ്രവർത്തനം തുടങ്ങുന്നത്. 71 കമ്പനികളുടെ തറക്കല്ലിടലും നടക്കും.
രണ്ട് കമ്പനികളുമായി ധാരണാപത്രവും ഒപ്പിടുന്നുണ്ട്. ധാരണാപത്രം ഒപ്പിട്ടശേഷം പ്രത്യേകമായി തയാറാക്കിയ ഡാഷ്ബോർഡ് ഉപയോഗിച്ച് കൃത്യമായി അതിന്റെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ സംസ്ഥാനത്ത് ടാറ്റാ മോട്ടോഴ്സിന്റെ വാഹന നിർമാണ പ്ലാന്റ് റെക്കോർഡ് വേഗത്തിലാണ് പ്രവർത്തന ക്ഷമമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരുമ്പാലൂരിൽ പാദരക്ഷ നിർമാണ പ്ലാന്റ് 12 മാസം കൊണ്ട് പൂർത്തീകരിക്കാനായെന്നും സ്റ്റാലിൻ പറഞ്ഞു.
സ്റ്റാലിന്റെ 5,000 അക്കൗണ്ടിൽ
തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ വനിതകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ വീതം നിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. കലൈഞ്ജർ മകളിർ ഉറിമൈ തിട്ടം എന്ന പദ്ധതി പ്രകാരം 1.31 കോടി വനിതകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്.
ഫെബ്രുവരി മാസത്തെ ഗഡുവിനൊപ്പം അഡ്വാൻസായി മാർച്ച് ഏപ്രിലിലെയും തുകയാണ് വിതരണം ചെയ്തത്. കൂടാതെ വേനൽക്കാല സഹായമെന്ന പേരിൽ 2,000 രൂപയും അനുവദിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

