കൊച്ചി ∙ നഗരത്തിൽ ഓട്ടോറിക്ഷകൾ സൃഷ്ടിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരമാണു ഊർജിത നടപടികൾ ആരംഭിച്ചത്.
പുതുവത്സര ദിനം മുതൽ ഇന്നലെ വരെ ഓട്ടോറിക്ഷകൾക്ക് എതിരെ 851 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
വഴിയടച്ചുള്ള പാർക്കിങ്, അമിത ചാർജ് ഈടാക്കൽ, സീബ്രാ ക്രോസിങ് ലംഘനം, സിഗ്നൽ ലംഘനം, നോ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ നിർത്തൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയ്ക്കെതിരെയാണു കേസെടുക്കുന്നത്. ഇതിനായി പ്രത്യേകം പരിശോധനകളാണു നടത്തുന്നത്.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആദ്യ ഘട്ടത്തിൽ പിഴയീടാക്കും. ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കു ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രധാന ജംക്ഷനുകൾ, സ്കൂൾ പരിസരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രി മേഖലകൾ, മെട്രോ പില്ലറുകൾക്കു സമീപം എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്കു ചെയ്യുന്നതായി പൊലീസ് പറയുന്നു.
ഗതാഗതക്കുരുക്കും അപകട സാധ്യതയും വർധിപ്പിക്കുന്നതായും സീബ്രാ ക്രോസിങ്ങുകളിൽ കയറ്റി ഓട്ടോ നിർത്തുന്നതു കാൽനട
യാത്രക്കാരുടെ സുരക്ഷയ്ക്കു ഗുരുതര ഭീഷണിയാകുന്നുവെന്നും കണ്ടെത്തി. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 6238100100 എന്ന ‘ട്രാഫിക് ഐ’ വാട്സാപ് നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

