തിരുവനന്തപുരം∙ ഇന്ത്യൻ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഔഷധ സസ്യ ബോർഡ് സംഘടിപ്പിച്ച ‘ചിന്തൻ ശിവിർ’ എന്ന പരിപാടിയിൽ, രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാന ഔഷധ സസ്യ ബോർഡുകൾക്കുള്ള എക്സലൻസ് അവാർഡ് (സിൽവർ) കേരളത്തിലെ സംസ്ഥാന ഔഷധ സസ്യ ബോർഡിന് (SMPB, Kerala) ലഭിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 36 സംസ്ഥാന ഔഷധ സസ്യ ബോർഡുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്.
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പരിപാടി നടന്നത്. ദേശീയ ഔഷധ സസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രാഫസർ മഹേഷ് കുമാർ.ഡി, അവാർഡ് നൽകി.
കേരള സംസ്ഥാന ഔഷധ സസ്യ ബോർഡ് (SMPB) കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഔഷധി മാനേജിങ്ങ് ഡയറക്ടറുമായ ഡോ.
ടി കെ ഹൃദീക് അവാർഡ് സ്വീകരിച്ചു. കൃഷി സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിലും, സംരക്ഷണ തന്ത്രങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും, ദേശിയ ഓഷധസസ്യ ബോർഡിന്റെ പിന്തുണയുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലു, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും ബോർഡിന്റെ സുസ്ഥിരമായ ശ്രമങ്ങളെ ഈ അഭിമാനകരമായ ദേശീയ അംഗീകാരം എടുത്തുകാണിക്കുന്നു.
സംസ്ഥാന ഔഷധ സസ്യ ബോർഡിൻ്റെ ഔഷധ സസ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് അവലംഭിക്കാവുന്നതുമാണെന്ന് ദേശീയ ഔഷധസസ്യ ബോർഡ് വിലയിരുത്തി.
കേരള സംസ്ഥാന ഔഷധ സസ്യ ബോർഡ് കേരളത്തിൽ സംസ്ഥാനത്തെ ആയുഷ് വകുപ്പിന് കീഴിലാണ് പ്രവർത്തിച്ചു വരുന്നത്.
ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട കേരള സർക്കാറിന്റെ വിവിധ പദ്ധതികളും സംസ്ഥാന ഔഷധ സസ്യ ബോർഡ് നടപ്പിലാക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

