കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത്. 3ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 284 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
സർജിക്കൽ ബ്ലോക്ക്, മെയിൻ ഗേറ്റ്, കാത്ലാബ് 32 സ്ലൈസ് സിടി സ്കാൻ, സ്കിൻ ബാങ്ക്, പാരാമെഡിക്കൽ ഹോസ്റ്റൽ, നവീകരിച്ച ഒപി താഴത്തെ നില, ഗൈനക്കോളജി വിഭാഗത്തിൽ നിർമിച്ച മാതൃ ശിശു പരിചരണ യൂണിറ്റ്, മുലയൂട്ടൽ പരിപാലന കേന്ദ്രം, കുട്ടികൾക്കുള്ള ക്രഷ് എന്നിവ ഇതിലുണ്ട്. പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തും.
തിരുനക്കരയിൽ കെഎസ് ടിഎ പൊതുസമ്മേളനം
3.30ന് തിരുനക്കര മൈതാനത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷത വഹിക്കും.
കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയുമായി ബന്ധപ്പെട്ട് ഇന്നു 2 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം.
∙ ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ ളായിക്കാട് ജംക്ഷനിൽനിന്നു റെയിൽവേ ബൈപാസ്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.
∙ മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽനിന്ന് ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി, ഞാലിയാകുഴി വഴി പോകേണ്ടതാണ്.
നാഗമ്പടം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാഗമ്പടം സ്റ്റേഡിയം ഭാഗത്തുനിന്നു തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ്, ഗുഡ് ഷെപ്പേഡ് റോഡ് വഴി ബസേലിയസ് കോളജ് ജംക്ഷനിലെത്തി ഈരയിൽക്കടവ് ബൈപാസ് വഴി പോകണം.
∙ ചിങ്ങവനം ഭാഗത്തുനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങൾ സിമന്റ് ജംക്ഷനിൽനിന്നു പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി ജംക്ഷൻ വഴി ചാലുകുന്നിലെത്തി തിരിഞ്ഞുപോകണം. കുമരകം ഭാഗത്തേക്കുള്ളവ തിരുവാതുക്കൽനിന്ന് ഇല്ലിക്കൽ വഴി പോകണം.
∙ ഏറ്റുമാനൂർ ടൗണിൽനിന്നു കിടങ്ങൂർ ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ-മണർകാട് ബൈപാസ് വഴിയും മുളങ്കുഴ ഭാഗത്തുനിന്നുള്ളവ ദിവാൻ കവല, കടുവാക്കുളം, കഞ്ഞിക്കുഴി വഴിയും ഗാന്ധിനഗർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വട്ടമൂട് ജംക്ഷനിൽനിന്നു തിരിഞ്ഞ് കഞ്ഞിക്കുഴി വഴിയും പോകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

