മറയൂർ ∙ മറയൂർ – മൂന്നാർ റോഡിൽ എട്ടാംമൈലിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത ബസിന്റെയും കാറിന്റെയും ചില്ലുകൾ കാട്ടാന പടയപ്പ തകർത്തു. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവം. ഈരാറ്റുപേട്ട
സ്വദേശികളായ മുഹമ്മദ് യൂസഫ്, അഷ്റഫ് എന്നിവരാണു സംഭവസമയത്ത് കാറിലുണ്ടായിരുന്നത്. പടയപ്പ കാറിന്റെ മുന്നിലെത്തി ബോണറ്റിൽ തുമ്പിക്കൈകൊണ്ട് അടിക്കുകയും ചില്ല് തകർക്കുകയുമായിരുന്നു.
മറയൂരിൽനിന്നു മൂന്നാറിലേക്കു പോയ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി ചില്ലുകൾ തകർത്ത പടയപ്പ ഈ ബസിനു സമീപം നിലയുറപ്പിച്ചിരുന്നു.
ഈ സമയം അതുവഴി വന്ന കാറിനു മുന്നിലേക്ക് അപ്രതീക്ഷിതമായി പടയപ്പ എത്തുകയായിരുന്നു. മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ.അരുണിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കാർ യാത്രക്കാരെ സുരക്ഷിതമായി മറയൂരിലെത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

