പെരുമ്പളം ∙ പെരുമ്പളം പാലം നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്യേണ്ടിവന്ന മത്സ്യത്തൊഴിലാളികളുടെ ഊന്നി വലപ്പാടുകൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
വല ഒന്നിന് ഒരു ലക്ഷം രൂപ നിരക്കിൽ 19 ലക്ഷം രൂപ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് നഷ്ട പരിഹാരമായി അനുവദിച്ചിട്ടുള്ളത്.
പാണാവള്ളി, പെരുമ്പളം തുടങ്ങിയ പഞ്ചായത്ത് നിവാസികളാണ് ഇവർ. നഷ്ടപരിഹാര ആവശ്യം ഉന്നയിച്ച് മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രി ജെ.
മേഴ്സിക്കുട്ടിയമ്മ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. കാലപ്പഴക്കം ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളെ മറികടന്നും മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ സമ്മർദത്തെയും തുടർന്നാണ് ഇപ്പോഴത്തെ നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

