നീലേശ്വരം ∙ രാജാ റോഡിലെ റെയിൽവേ മേൽപാലത്തിലെ അപകടാവസ്ഥയിലുള്ള നടപ്പാത പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 44 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് ബ്രിജസ് വിഭാഗം മാസങ്ങൾക്കു മുൻപുതന്നെ 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.
എന്നാൽ തുടർനടപടി ഉണ്ടായില്ല.
മേൽപാലത്തിലെ അപകടാവസ്ഥയിലുള്ള നടപ്പാതയെ സംബന്ധിച്ച് വിവിധ സംഘടനകളും നാട്ടുകാരും വ്യാപകമായി പരാതി ഉയർത്തിയതിനെ തുടർന്ന് എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകി. തുടർന്നാണ് നടപടികൾ വേഗത്തിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

