എരുമേലി/മാനത്തൂർ ∙ എരുമേലി പാണപിലാവ് ചീനിമരം ഭാഗത്തും മാനത്തൂരിലുമായി പെരുന്തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് 9 പേർക്കു പരുക്ക്. മാനത്തൂരിലെ ദമ്പതികളെയും രണ്ടുമക്കളെയും പാണപിലാവിലെ ഒരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്ടത്തിപ്പറമ്പ് പാമ്പനാൽ ചാക്കോ (80), ഭാര്യ മേരി (70), മകൾ മായ (35), മായയുടെ മകൾ ഇതൾ (5) എന്നിവർക്കാണ് മാനത്തൂരിലെ സംഭവത്തിൽ പരുക്കേറ്റത്.
ചാക്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8ന് ആയിരുന്നു സംഭവം.
ചാക്കോ വീടിനു മുൻപിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് കുടുംബാംഗങ്ങൾക്ക് കുത്തേറ്റത്. വീടിന് സമീപത്തെ മലയിലെ മരത്തിൽ നിന്നാണ് തേനീച്ചകളെത്തിയത്.പാണപിലാവ് ചീനിമരം ഭാഗത്ത് 5 പേർക്ക് കുത്തേറ്റു.
ഇന്നലെ ഉച്ചയോടെ ശബരിമല റോഡിനു സമീപമാണ് സംഭവം. കളത്തൂപ്പറമ്പിൽ മനോജ്, ചാഞ്ഞപ്ലാക്കൽ ഗോപിനാഥൻ, മകൻ അഭിലാഷ്, എം.പി.സജീമോൻ മുട്ടത്തുകുന്നേൽ, എന്നിവർക്കും പെയ്ന്റിങ് ജോലി ചെയ്തിരുന്ന മറ്റൊരാൾക്കുമാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്.
മനോജിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരുന്തേനീച്ചക്കൂട്ടം ഇളകിപ്പറന്നതോടെ അരമണിക്കൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
റോഡിലൂടെ കടന്നുപോയ ചിലർക്കും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ പലരും സമീപ വീടുകളിലേക്ക് ഓടിക്കയറി കതകും ജനലും അടച്ച് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പുരയിടത്തിലെ പാറയുടെ അടിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടമാണ് ഇളകിയത്. നാട്ടുകാർ കാഞ്ഞിരപ്പളളി അഗ്നിരക്ഷാ സേനയിലും വിളിച്ച് സഹായം തേടിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

