ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജന കൂട്ടായ്മ നൽകിയ സഹസ്ര കലശ കുടങ്ങളുടെ സമർപ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. 1100 കലശ കുടങ്ങൾ ആണ് ഭക്തർ സമർപ്പിച്ചത്.
ഇതോടൊപ്പം ക്ഷേത്ര ബിംബധാരയ്ക്കുള്ള 41 ചെമ്പുകുടങ്ങൾ സുരേഷ് ഗോപി സമർപ്പിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.അഭിലാഷ് സഹസ്ര കലശ കുടങ്ങൾ ഏറ്റുവാങ്ങി.
കലശ കുടങ്ങൾ സമർപ്പിച്ച ഭക്തരെ സുരേഷ് ഗോപി ആദരിച്ചു. സുരേഷ് ഗോപിയുടെ വിവാഹ വാർഷികത്തോടനുബന്ധിച്ചു പ്രത്യേക വഴിപാടുകളും കുടുംബം നടത്തി.
ഭാര്യ രാധിക സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് ഗോപി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. എരുമേലി ധർമശാസ്താ ക്ഷേത്രം, ചങ്ങനാശേരി വേട്ടടി ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

