തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും.
ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും.
ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല.
രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.
ക്ഷേത്രത്തിന് മുന്നിലെ പച്ചപ്പന്തലിൽ 23ന് ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങും. 24ന് വൈകിട്ട് 6ന് ഡോ.കെ.കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതസദസ്സ്, 8ന് സി.എസ്.അനുരൂപ്, പാർവതി എന്നിവരുടെ വയലിൻ വിസ്മയം, 10ന് മണക്കാട് ഗോപനും ചിത്രാ അരുണും നയിക്കുന്ന ഗാനമേള.25ന് രാവിലെ 8.45ന് കുത്തിയോട്ട
വ്രതാരംഭം, രാത്രി 8ന് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി, 10ന് ചാലക്കുടി പ്രസീദയുടെ നാടൻപാട്ട്. 26ന് വൈകിട്ട് മാനസജപലഹരി, 6.30ന് ഏലൂർ ബിജുവിന്റെ സോപാനസംഗീതം, 8ന് ഗാനമേള.
27ന് വൈകീട്ട് 6ന് ശങ്കരൻനമ്പൂതിരിയുടെ സംഗീതകച്ചേരി, 8ന് ഉണ്ണിമേനോന്റെ ഗാനമേള, 11ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയനൃത്തം.
28ന് രാത്രി 8ന് ഫ്യൂഷൻ, 10ന് ആര്യ ദയാലിന്റെ മ്യൂസിക് ബാൻഡ്
മാർച്ച് ഒന്നിന് രാത്രി 7ന് രാജേഷ് വൈദ്യ, രാജേഷ് ചേർത്തല, വേദമിത്ര എന്നിവരുടെ വീണ പുല്ലാങ്കുഴൽ വയലിൻ ഫ്യൂഷൻ, 10ന് മ്യൂസിക്കൽ ബാൻഡ്. 2ന് രാത്രി 10ന് ഭരതനാട്യം, ശാസ്ത്രീയനൃത്തം.
3ന് രാവിലെ ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്, 10.45ന് പുറത്തെഴുന്നള്ളത്ത്.
4ന് രാവിലെ 8ന് അകത്തെഴുന്നള്ളത്ത്.
രാത്രി 9.45ന് കാപ്പഴിക്കൽ. 12.45ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളിൽ അംബിക,അംബാലിക സ്റ്റേജുകളിൽ പുരാണപാരായണം, ക്ഷേത്രകലകൾ എന്നിവ അരങ്ങേറും.
എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

