കൊച്ചി∙ ഡോൺ ബോസ്കോ ടെക് സൊസൈറ്റിയുടെ 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡോൺ ബോസ്കോ ടെക് വടുതല പ്രൈവറ്റ് ഐടിഐയിൽ ജനുവരി 29ന് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഈ ചടങ്ങിന്റെ ഭാഗമായി 22, 23, 24-ാം ബാച്ചുകളിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും ഈ ബാച്ചുകളിൽ പഠിച്ച കുട്ടികൾ നിർമിച്ച പുതിയ വെബ്സൈറ്റ്, വെബ് ആപ്പ് ഉദ്ഘാടനവും നടന്നു.
കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ വി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ മേയർ, തൊഴിൽവിപണിയുടെ ആവശ്യകതകൾക്കനുസരിച്ച് യുവജനങ്ങളെ പരിശീലിപ്പിക്കുന്നതിൽ ഡോൺ ബോസ്കോ ടെക് സൊസൈറ്റി വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ ജിസ്മി ജെറാർഡ് , സിബി ജോൺ, ഡോൺ ബോസ്കോ കമ്യൂണിറ്റിയുടെ റെക്ടർ ഫാദർ ഷിബു ഡേവിസ്, ഡോൺ ബോസ്കോ ടെക്നിക്കൽ പ്രൈവറ്റ് ഐ.ടി.ഐയുടെ പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ,ഡോൺ ബോസ്കോ കമ്യൂണിറ്റിയുടെ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോബി മറ്റപ്പള്ളി, ഡോൺ ബോസ്കോ യൂത്ത് സെൻറർ ഡയറക്ടർ ഫാദർ റോഡ്രിഗസ് മാനുവൽ ഗിൽട്ടൺ,ഡോൺ ബോസ്കോ ടെക് മാനേജർ ഫാദർ ജീസൺ നെല്ലുവെള്ളിൽ, ഡോൺ ബോസ്കോ ടെക് സൊസൈറ്റിയുടെ കേരള സ്റ്റേറ്റ് ഓപ്പറേഷൻ ആൻഡ് അസിസ്റ്റൻ്റ് മാനേജർ ജൂബി തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഡോൺ ബോസ്കോ ടെക് സൊസൈറ്റിയുടെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

