കൊച്ചി∙ ആസിഡ് കയറ്റി വന്ന ലോറി ദേശീയപാതയിൽ ഇടപ്പള്ളി ലുലുമാളിനു സമീപം മറിഞ്ഞു. റോഡിന്റെ വശം ഇടിഞ്ഞു താണതിനെ തുടർന്നാണ് അപകടമുണ്ടായത്.
വില്ലിങ്ഡൻ ഐലൻഡിൽനിന്ന് ഏലൂർ എഫ്എസിടിയിലേക്കു ഫോസ്ഫോറിക് ആസിഡുമായി വന്നതായിരുന്നു ടാങ്കർ ലോറി. മറിഞ്ഞ ലോറി വശത്തെ ഡിവൈഡറിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി.
വെള്ളി രാവിലെ ഇടപ്പള്ളി ലുലുമാളിനു സമീപമായിരുന്നു അപകടം.
ലോഡുമായി എത്തിയ വാഹനം എഫ്എസിടിയിലേക്കുള്ള വഴി ചോദിക്കാനായി റോഡിന്റെ ഇടതുവശം ചേർത്തുനിർത്തി. ഡ്രൈവർ വഴി ചോദിക്കുന്നതിനിടയിൽ ലോറി നിർത്തിയ ഭാഗത്തെ റോഡ് താഴ്ന്നു ലോറി മറിഞ്ഞു.
ഏലൂർ അഗ്നിരക്ഷാസേനയും എളമക്കര പൊലീസും എത്തിയാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും റോപ്പ് പൊട്ടിയതിനെത്തുടർന്നു ശ്രമം പരാജയപ്പെട്ടു. ഒടുവിൽ എഫ്എസിടിയിൽനിന്ന് മറ്റൊരു ടാങ്കർ ലോറി വരുത്തി വിദഗ്ധരുടെ നേതൃത്വത്തിൽ ആസിഡ് ഇതിലേക്കു മാറ്റി.
ഇതിനു ശേഷം വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു വീതികൂട്ടിയ ഭാഗം ദുർബലമായതാണു റോഡ് താഴ്ന്നുപോകാൻ കാരണമെന്നും രണ്ടാഴ്ച മുൻപ് മറ്റൊരു വാഹനവും ഇവിടെ മറിഞ്ഞതായും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

