വെള്ളറട∙ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ടോർച്ചു കൊണ്ട് അടിച്ച് പരുക്കേൽപിച്ചെന്ന് പരാതി. മാണിനാട് പനവിള ചെമ്മൺതട്ട് പുത്തൻവീട്ടിൽ അഭിജിത്തിനാണ് (17) പരുക്കേറ്റത്.
നെറ്റിയിൽ പരുക്കേറ്റ അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നത്തുകാൽ ജംക്ഷന് സമീപം മഞ്ചവിളാകം റോഡിലായിരുന്നു സംഭവം.
അഭിജിത്തും 2 സുഹൃത്തുക്കളുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. കേറ്ററിങ് ജോലിക്കു പോയി മടങ്ങുകയായിരുന്നു ഇവർ.
റോഡിൽ ലൈറ്റ് ഇല്ലാത്ത ഭാഗത്തുനിന്നാണ് എക്സൈസ് സംഘം ബൈക്ക് തടയാൻ ശ്രമിച്ചത്.
ടോർച്ച് മുഖത്തേക്ക് പ്രകാശിപ്പിച്ചതിനാൽ ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായില്ല എന്നും കടന്നുപോകാൻ ശ്രമിച്ചപ്പോൾ ടോർച്ചു കൊണ്ട് അടിക്കുകയായിരുന്നു എന്നും അഭിജിത്ത് പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന ആളിനെ ലക്ഷ്യമാക്കിയാണ് അടിച്ചത്.
അയാൾ ഒഴിഞ്ഞു മാറിയതിനാൽ പിന്നിലിരുന്ന അഭിജിത്തിന് അടി കൊള്ളുകയായിരുന്നു. അഭിജിത്ത് വെള്ളറട
പൊലീസിൽ പരാതി നൽകി.
എന്നാൽ ലഹരിക്കടത്ത് കണ്ടെത്താനായി എക്സൈസിന്റെ മൊബൈൽ യൂണിറ്റ്(കെമു) വാഹനപരിശോധന നടത്തുന്നതിനിടെ 3പേർ ബൈക്കിൽ അമിത വേഗത്തിൽ എത്തിയെന്നും അകലെനിന്നു തന്നെ വാഹനം നിർത്തണമെന്ന് പ്രകാശം കാട്ടി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ നേർക്ക് വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നും ടോർച്ച് ബൈക്ക് യാത്രികന്റെ ശരീരത്തിൽ കൊണ്ടോ എന്ന് അറിയില്ലെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

