പറപ്പൂർ ∙ പുനർ നിർമാണത്തിന്റെ ഭാഗമായി തോളൂർ പഴയ പാലം പൊളിച്ചു. ഇതേ തുടർന്ന് പറപ്പൂർ – കൈപ്പറമ്പ് റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു.
മതിയായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ പാലം പൊളിച്ചതോടെ യാത്രക്കാരായ ജനങ്ങൾ ദുരിതത്തിലായി. പുതുതായി നിർമിക്കുന്ന പാലത്തിന്റെ വശത്തൂകൂടി താൽക്കാലിക വഴിയോ നടപ്പാലമോ നിർമിക്കാതെയാണ് പാലം പൊളിച്ചത്.
വാഹനങ്ങൾ ഏറെ വളഞ്ഞ് ഇടവഴികളിലൂടെ പോകേണ്ട ഗതികേടിലാണ്.
വീതിയില്ലാത്ത ഇടറോഡുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
ഗതാഗത കുരുക്കിൽ മണിക്കൂറുകളാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്. താൽക്കാലിക നടപ്പാലമെങ്കിലും അടിയന്തരമായി നിർമിക്കണമെന്നാണ് ആവശ്യം.
മരാമത്ത് ഉദ്യോഗസ്ഥർ വിളിച്ച സർവ കക്ഷിയോഗത്തിൽ മതിയായ ബദൽ സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.പോൾസൺ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

