പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ തകർച്ച പരിഹരിക്കാൻ ഇന്നുരാവിലെ മുതൽ അറ്റകുറ്റപ്പണി നടക്കും. പഴയങ്ങാടി താവം റെയിൽവേ മേൽപാലം 7 മുതൽ അടച്ചിടും.
ഇരുപാലങ്ങളും ഒരുമാസം പൂർണമായി അടച്ചിട്ട് പ്രവൃത്തി നടക്കും. കെഎസ്ടിപി പാപ്പിനിശ്ശേരി – പിലാത്തറ റോഡ് വഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
കണ്ണൂർ–പയ്യന്നൂർ റൂട്ടിലെ ഭാരവാഹനങ്ങൾ ദേശീയപാത തളിപ്പറമ്പ് വഴി പോകണം.
സമീപപ്രദേശങ്ങളിലെ അനുബന്ധ റോഡുകളിലൂടെ വാഹനങ്ങളെ വഴിതിരിച്ചു വിടാനാണു തീരുമാനം. ഇരിണാവ് റെയിൽവേ ഗേറ്റ്– കോലത്തുവയൽ ചുങ്കം റോഡ്, കണ്ണപുരം ചൈനാക്ലേ– അഞ്ചാംപീടിക റോഡ്, കീച്ചേരി റോഡ് എന്നിവയാണു പ്രധാനമായും ബദൽറോഡുകളുന്നത്.
കണ്ണൂർ–പഴയങ്ങാടി ബസുകൾ ഇരിണാവ്–കോലത്തുവയൽ–ചുങ്കം വഴി പോകും.
7നു താവം മേൽപാലം അടച്ചിട്ടാൽ താവത്തുനിന്നു ഷട്ടിൽ സർവീസ് നടത്താനാണു നിർദേശം. പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിശോധിക്കാൻ നിലവിലെ ടാറിങ് മുഴുവൻ ഇളക്കിമാറ്റണം.
പിന്നീട് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴി അടയ്ക്കും. തുടർന്നു ബിറ്റുമിൻ കോൺക്രീറ്റ് മേൽപാളി റോഡ് പ്രവൃത്തി പൂർത്തിയാകാൻ ആഴ്ചകളോളം വേണ്ടിവരും.
2018ൽ ഗതാഗതത്തിനു തുറന്നു നൽകിയ പാലത്തിൽ തുടർച്ചയായി തകരാറുകളും അറ്റകുറ്റപ്പണികളും നടക്കുന്നു.
കഴിഞ്ഞ ജനുവരിയിലും പാലം പൂർണമായി അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റ് തകർന്നു വലിയ വിള്ളലുണ്ടായിട്ടു മാസങ്ങളായി.
കഴിഞ്ഞ സെപ്റ്റംബർ 20നു കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ ഇരുപാലങ്ങളിലും പരിശോധന നടത്തി തകർച്ച ശാശ്വതമായി പരിഹരിക്കാൻ കർശന നിർദേശം നൽകിയിരുന്നു.
‘ബസ് സർവീസ് പ്രതിസന്ധിയിലാകും’
കണ്ണൂർ ∙ പഴയങ്ങാടി റൂട്ടിൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ അറ്റകുറ്റപ്പണികൾക്കായി ഒരേസമയം അടച്ചിട്ടാൽ ബസുകൾക്കു സമയക്രമം പാലിച്ചു സർവീസ് നടത്താനാവില്ലെന്നും ഓട്ടം നിർത്തേണ്ടിവരുമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാരും നടത്തിയ യോഗം പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതർ യുക്തമായ തീരുമാനമെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരവാരത്ത്, കെ.വി.ജയൻ, പി.വി.പത്മനാഭൻ, പി.കെ.പവിത്രൻ, പി.പി.അനീഫ്, പി.വി.മുഹമ്മദ് സാബിർ, കെ.വി.മുനീർ, അമീർ അലി, കെ.വി.ഷബീൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

