കൊച്ചി ∙ 10 കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഒഡീഷ ഗഞ്ചം സ്വദേശികളായ പ്രസന്നകുമാർ ബിസോയി (31), ബാറൂൺ ബിസോയി (31) എന്നിവരെയാണ് രാമമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.മോഹൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് വിൽപനയ്ക്കായാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. രാമമംഗലം കടവ് ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
5 പാക്കറ്റുകളിലായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇൻസ്പെക്ടർ ടി.എൽ.ജയൻ (പുത്തൻകുരിശ്), എസ്ഐമാരായ സാബു കെ. പീറ്റർ, രാജു പോൾ, സുനിൽ സാമുവൽ, സിബി അച്യുതൻ, എഎസ്ഐമാരായ ജിജു കുര്യാക്കോസ്, വിപിൻ ജോർജ്, സീനിയർ സിപിഒമാരായ ജയേഷ് നന്ദകുമാർ, എസ്.വിനോദ്, റെജിൻ പ്രസാദ്, സിപിഒ പി.എസ്.അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

