ഗൂഡല്ലൂർ∙ ഊട്ടിയിലെ കുതിര പന്തയ മൈതാനത്തിൽ ഉദ്യാനം ഒരുങ്ങുന്നു. ഇതിനായി 70 കോടി രൂപ അനുവദിച്ചു നിർമാണം പ്രവർത്തനങ്ങളും തുടങ്ങി.
ഗൂഡല്ലൂരിലുള്ള പൊന്നൂരിലെ കൃഷി ഫാമിൽ ഉദ്യാനം നിർമാണത്തിനായി ഒരു വർഷം മുൻപ് കേന്ദ്ര സർക്കാർ അനുവദിച്ച 70 കോടി രൂപയാണ് ഇപ്പോൾ ഊട്ടിയിൽ ഉദ്യാന നിർമാണത്തിലേക്ക് മാറ്റിയത്. പൊന്നൂരിൽ ഉദ്യാനം നിർമിക്കുന്നതിന് വനം വകുപ്പ് അനുമതി നിഷേധിച്ചതോടെ ഈ പദ്ധതി അയ്യംക്കൊല്ലി ഭാഗത്തേക്ക് മാറ്റാനുള്ള പദ്ധതി നടത്തിയിരുന്നു. ഇവിടെയും പ്രതിസന്ധി വന്നതോടെയാണ് ഫണ്ട് ഊട്ടിയിലേക്ക് മാറ്റിയത്.
ഗൂഡല്ലൂരിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായ ആവശ്യമായിരുന്നു ഉദ്യാനമെന്നത്.
കേരളം, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഗൂഡല്ലൂർ വഴിയാണ് ഊട്ടിയിലേക്ക് പോകുന്നത്. സഞ്ചാരികൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ഗതാഗത സ്തംഭനം മാത്രമാണ് ഗൂഡല്ലൂരിലെ ജനങ്ങൾക്ക് ലഭിക്കുന്നത്.
ഗൂഡല്ലൂരിൽ വിനോദ സഞ്ചാര പദ്ധതികൾ ഒന്നുമില്ലാത്തതിനാൽ സഞ്ചാരികൾ നേരെ ഊട്ടിയിലേക്ക് പോകും.
വിനോദസഞ്ചാരത്തിലൂടെ യാതൊരു പ്രയോജനവും ലഭിക്കാത്ത പ്രദേശമായി ഗൂഡല്ലൂർ മാറി. ഈ സാഹചര്യത്തിലാണ് പൊന്നൂരിൽ ഉദ്യാനം നിർമിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്.
വിനോദ സഞ്ചാര മേഖലയിൽ വനം വകുപ്പ് നടത്തുന്ന ഇടപെടലുകളാണ് പദ്ധതികൾ ഒന്നും നടപ്പിലാകാതെ പോകുന്നത്.
നാടുകാണിയിലെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജീൻ പൂൾ ഗാർഡനിൽ വനം വകുപ്പ് നിരവധി പദ്ധതികളാണ് നടത്തുന്നത്. ജീൻപൂൾ ഗാർഡൻ എന്നത് സംരക്ഷിത വനമാണ്.
ഇവിടെ ആരുടെയും അനുമതിയില്ലാതെ വിനോദ സഞ്ചാരം വനം വകുപ്പ് നേരിട്ട് നടത്തുന്നുണ്ട്. കൂറ്റൻ സിപ് ലൈനുകൾ വിശ്രമ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ നിർമാണങ്ങൾ നടത്തി.
നാടുകാണിയിൽ നിന്നു ത്രീ ഫേസ് വൈദ്യുതി കണക്ഷൻ വനത്തിലൂടെ വലിച്ചാണ് പദ്ധതികൾ നടത്തുന്നത്. നിലമ്പൂർ വനത്തിൽ നിന്നുള്ള പ്രധാന ആനത്താരയാണിത്.
ഈ ആനത്താര തടഞ്ഞാണ് വനം വകുപ്പിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി മൂലം നാട്ടുകാർക്കും യാതൊരു പ്രയോജനവും ഇല്ല.
പൊന്നൂരിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഉദ്യാനം വന്നാൽ നാട്ടുകാർക്കും പ്രയോജനം ലഭിക്കും. വനം വകുപ്പിന്റെ അനാവശ്യ ഇടപെടലാണ് പൊന്നൂരിലെ ഉദ്യാനം നഷ്ടപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

