തിരുവനന്തപുരം ∙ ലോട്ടറി ക്ഷേമനിധിയിലേതിനു സമാനമായ തട്ടിപ്പ് വ്യാപാരി വ്യാപാരി വ്യവസായി വ്യാപാരി ക്ഷേമ ബോർഡിലും. എൽഡി ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന ഡി.എസ്.രമേഷ് എന്നയാൾ 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയത് ധനവകുപ്പിനു കീഴിലെ ധനകാര്യ പരിശോധനാ വിഭാഗമാണ്.
മന്ത്രി കെ.എൻ.ബാലഗോപാലിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിയെടുത്ത തുക പലിശ സഹിതം തിരികെ ഇൗടാക്കണണമെന്നും രമേഷിനെതിരെ ക്രിമിനൽ കേസെടുത്ത് സർവീസിൽനിന്നു പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കൂടുതൽ അന്വേഷണത്തിന് ഓഡിറ്റ് വകുപ്പിനെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തേ, ലോട്ടറി ക്ഷേമനിധി ബോർഡിൽ ജീവനക്കാരൻ 14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി വിജിലൻസും ഓഡിറ്റ് വകുപ്പും കണ്ടെത്തിയിരുന്നു. 17 അംഗങ്ങളാണ് ക്ഷേമ ബോർഡിന്റെ ഭരണസമിതിയിലുള്ളത്.
അംഗങ്ങൾക്ക് 60 വയസ്സു കഴിയുമ്പോൾ പെൻഷനും ചികിത്സാസഹായവും നൽകുകയാണ് ബോർഡിന്റെ ലക്ഷ്യം. ക്ഷേമനിധി അംശദായമായി പിരിച്ചെടുത്ത 5.7 ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കാതെ 2024 ജൂണിൽ രമേഷ് തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സമാനമായി വേറെയും തട്ടിപ്പുകൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തിയത്.
ക്ഷേമബോർഡിൽ അംഗത്വമെടുത്തവരുടെയും പിരിഞ്ഞു പോയവരുടെയും കൃത്യമായ കണക്കില്ലാത്തതിന്റെ മറവിലായിരുന്നു തട്ടിപ്പ്. 1992ലാണ് രമേഷ് ദിവസ വേതനാടിസ്ഥാനത്തിൽ ബോർഡിൽ ജോലിയിൽ പ്രവേശിച്ചത്. 2009ൽ സ്ഥിരപ്പെടുത്തി.
അംശദായം അടയ്ക്കുന്നവർക്ക് വ്യാജ രസീത് നൽകിയും ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കാതെയും ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചുമാണു തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രഷറിയിൽ കുറഞ്ഞ തുക അടച്ച ശേഷം പേ സ്ലിപ്പിൽ തിരുത്തൽ വരുത്തി വ്യാജ കണക്കുമുണ്ടാക്കി. 25 തവണ ഇത്തരത്തിൽ വിവിധ ക്രമക്കേടുകൾ നടത്തിയിട്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അടക്കമുള്ള മേലുദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
സിഇഒയ്ക്കു വേണ്ടി രേഖകളിൽ ഒപ്പിട്ടിരുന്നതും രമേഷാണ്. വ്യാജ രസീത് ബുക്കുകൾ പ്രിന്റ് ചെയ്തു സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഒരേ നമ്പർ രസീത് തന്നെ പലർക്കായി നൽകുകയും ചെയ്തു. ചില ജില്ലകളിൽനിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കാണ് അംശദായം സ്വീകരിച്ചത്.
ബോർഡിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയും അത് പിഎഫിലേക്ക് അടയ്ക്കാതെയും തട്ടിപ്പു നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

