കണ്ണൂർ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് രാത്രിയിൽ ബസ് സർവീസുകൾ കുറവെന്ന് പരാതി. കണ്ണൂരിൽ നിന്ന് തോട്ടട
വഴി തലശ്ശേരിയിലേക്ക് രാത്രി 8.30 കഴിഞ്ഞാൽ ബസില്ല. അവധി ദിനങ്ങളിൽ ചിലപ്പോൾ അവസാന ട്രിപ്പും ഓടില്ല.
കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിൽ രാത്രി 9.30 കഴിഞ്ഞാൽ ബസില്ല. രാത്രി 10ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്കുള്ളതാണ് ഏക ആശ്വാസം.
എന്നാൽ ഈ ബസിൽ രാത്രി കയറിയാൽ കൂത്തുപറമ്പിൽ എത്തണമെങ്കിൽ 12 മണിയാകും. ഈ ബസ് ചാല–നടാൽ ബൈപാസ് വഴി ആദ്യം തലശ്ശേരിയിലേക്ക് പോയി അവിടെ നിന്നാണ് കൂത്തുപറമ്പിലേക്ക് പോകുക.
കണ്ണൂർ നഗരത്തിൽനിന്ന് ചാല–കൂത്തുപറമ്പ് വഴി ചിറ്റാരിപ്പറമ്പിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് മുൻപ് രാത്രി 9ന് ശേഷം ഓടിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ ബസ് 8.30ന് മുൻപ് സർവീസ് നടത്തും. ഇതേസമയം കൂത്തുപറമ്പിലേക്ക് സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതിനാൽ പലപ്പോഴും ബസ് കാലിയാണെന്ന് യാത്രക്കാർ പറയുന്നു.
രാത്രി 9ന് ശേഷം ഈ ബസ് സർവീസ് നടത്തുകയാണെങ്കിൽ വൈകി നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
കാസർകോട്ടുനിന്ന് രാത്രി 9ന് പുറപ്പെട്ട് 12ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി ഡിപ്പോയിലും എത്തി 12.20ന് ചാല ബൈപാസ് വഴി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ ഈ ബസിന്റെ സമയം മാറ്റി പുലർച്ചെ 1.30ന് ആണ് കണ്ണൂർ നഗരത്തിലെത്തുന്നത്.
രാത്രി 12ന് കണ്ണൂരിൽ എത്തുന്ന ഈ ബസ് എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനാൽ തലശ്ശേരി കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകാൻ ഏറെ യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നു.
കാൽടെക്സിൽ രാത്രി വൈകി എത്തുന്ന യാത്രക്കാർ തലശ്ശേരി കോഴിക്കോട് ഭാഗങ്ങളിലൂടെ പോകുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് കൈ കാണിച്ചാലും നിർത്താതെ പോകുന്ന കാഴ്ചയും പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

