എരുമേലി ∙ വരൾച്ച രൂക്ഷമായിത്തുടങ്ങിയ പഞ്ചായത്തിലെ മലയോര മേഖലയിൽ ഭൂഗർഭ ജലവിഭവ വകുപ്പ് കുഴിച്ച കുഴൽക്കിണറുകളിൽ മിക്കതും ഉപയോഗശൂന്യമായ നിലയിൽ. വെള്ളമുള്ള കുഴൽക്കിണറുകളിൽ ഹാൻഡ് പമ്പുകൾ സ്ഥാപിക്കാതെയും സ്ഥാപിച്ച പമ്പുകൾ തകരാറിലായും പലതും ഉപയോഗശൂന്യമായി.
വരൾച്ച രൂക്ഷമായതോടെ കിഴക്കൻ മേഖലയിൽ ആറുകളിൽ ഒഴുക്ക് കുറഞ്ഞ് ഇടമുറിഞ്ഞ നിലയിലാണ്. തോടുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ പദ്ധതികളിൽ ഭൂഗർഭ ജല വിഭവ വകുപ്പ് കുഴിച്ച കുഴൽക്കിണറുകളിൽ വെള്ളമുള്ളവ പോലും ഹാൻഡ് പമ്പുകൾ സ്ഥാപിക്കാതെ കിടക്കുന്നുണ്ട്.
അരുവിക്കൽ, മൂക്കൻപെട്ടി ഭാഗങ്ങളിൽ കഴിഞ്ഞ വരൾച്ചക്കാലത്ത് കുഴിച്ച കുഴൽക്കിണറുകളുടെ അവസ്ഥ ഇതാണ്. തകരാറിലായ ഹാൻഡ് പമ്പുകളുടെ അറ്റകുറ്റപ്പണികളും നടക്കുന്നില്ല.
ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുഴൽക്കിണറുകളുമുണ്ട്. നേരത്തേ ഹാൻഡ് പമ്പുകൾ ലഭ്യമല്ലാത്തതാണു കുഴൽക്കിണറുകളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിലാക്കിയതിനു കാരണമായി ഭൂഗർഭ ജലവിഭവ വകുപ്പ് അറിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഏതാനും കുഴൽക്കിണറുകളുടെ (ഹാൻഡ് പമ്പിന്റെ ഉൾപ്പെടെ) അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം കുഴൽക്കിണറുകളും ഇപ്പോഴും ഉപയോഗശൂന്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

