ഇരിട്ടി ∙ കല്യാട് രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ പടിയൂരിന്റെ തലവര മാറ്റാവുന്ന സ്വപ്ന പദ്ധതിയായി ഗവേഷണ കേന്ദ്രം മാറും. ചെങ്കൽപ്പണകൾ നിറഞ്ഞും കാടുപിടിച്ചും കിടന്നിരുന്ന കല്യാട്ത്തട്ടിലാണ് ആയുർവേദത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി 300 കോടിയോളം രൂപ മുടക്കി ആയുർവേദ ഗവേഷണകേന്ദ്രം ഒരുങ്ങുന്നത്.
ഒന്നാംഘട്ടം 20നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 2ാം ഘട്ടം തുടർപ്രവൃത്തിയായി ആരംഭിക്കും.
താളിയോല പഠന കേന്ദ്രം, 100 കിടക്കകളുള്ള രോഗി പരിചരണ കേന്ദ്രം, ഔഷധ പഠനകേന്ദ്രം എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്.
ഒന്നാംഘട്ടത്തിൽ 200 കോടിയോളം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു. ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി 286 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ആയുഷ് വകുപ്പിനു കൈമാറിയിരുന്നു. 1 MINUTE AGO 8 MINUTES AGO 16 MINUTES AGO 300 കോടിയോളം രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഗവേഷണ കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം.
ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാട്ടേഴ്സ്, തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള രണ്ടാംഘട്ടത്തിൽ നടക്കും.
ഗവേഷണകേന്ദ്രത്തിനു സമീപം 33 കെവി സബ് സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള താമസ യാത്രാസൗകര്യങ്ങൾ എന്നിവയും ഗവേഷണ കേന്ദ്രത്തിന്റെ തുടർച്ചയായി ആരംഭിക്കും. ഔഷധസസ്യ ലഭ്യത, താമസ സൗകര്യം, വിനോദ സൗകര്യം തുടങ്ങി ഗവേഷണ കേന്ദ്രത്തിന് അനുബന്ധമായി വൻ വികസന പദ്ധതികളാണു പ്രതീക്ഷിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എളുപ്പത്തിലെത്താമെന്ന സൗകര്യവും ടൂറിസ്റ്റ് കേന്ദ്രമായ നിർമാണത്തിലിരിക്കുന്ന പടിയൂർ ഇക്കോപാർക്കും പഴശ്ശി പദ്ധതി പ്രദേശവും ഗവേഷണ കേന്ദ്രത്തോടു തൊട്ടു കിടക്കുന്നതിനാൽ ആഭ്യന്തര–വിദേശ വിനോദ സഞ്ചാരികളുടെയും ചികിത്സ തേടിയെത്തുന്നവരുടെയും ഇഷ്ടകേന്ദ്രമായി പടിയൂർ മാറും.
സംഘാടകസമിതി രൂപീകരിച്ചു
ഇരിട്ടി ∙ കണ്ണൂർ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനത്തിനു സംഘാടക സമിതി രൂപീകരിച്ചു.
ആയുഷ് വകുപ്പിനു കീഴിലുള്ള ഗവേഷണകേന്ദ്രം 20ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
സംഘാടക സമിതി യോഗം കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പടിയൂർ–കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജ, ആയുഷ് ഡയറക്ടർ സജിത്ത് ബാബു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലൈഖ, ഔഷധി എംഡി ഡോ.ടി.കെ.ഹൃദിക്ക്, ഡോ.രാജ്മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി.അജിത്ത് കുമാർ, പ്രഫസർ ഇ.കുഞ്ഞിരാമൻ, ടി.വി .ശ്രീകുമാർ, ബി.ഷംസുദീൻ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

