തിരുവല്ല∙ എംസി റോഡിൽ തിരുവല്ല കുരിശുകവലയ്ക്കു സമീപം നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന ഡിവൈഡറുകൾ കാൽനട യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഒരു മാസത്തിലധികമായി 6 ഡിവൈഡറുകളാണു നടപ്പാതയുടെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിവൈഡറിൽ തട്ടി വയോധികൻ മറിഞ്ഞു വീണതായി പ്രദേശവാസി പറഞ്ഞു.
സന്ധ്യയ്ക്കു ശേഷം നടന്നു പോകുന്നവർക്കു പരുക്കേൽക്കാനുള്ള സാധ്യതയുമുണ്ട്.
കാറിടിച്ചു തകർന്നതിനെ തുടർന്നാണു ഡിവൈഡറുകൾ നടപ്പാതയിലേക്കു മാറ്റിയിട്ടത്. അപകടത്തിൽ കാർ യാത്രക്കാർക്കു കാര്യമായ പരുക്കുണ്ടായില്ല നഷ്ടപരിഹാരം ഇൗടാക്കാൻ നടപടി സ്വീകരിച്ചിട്ടും, ഡിവൈഡറുകൾ തിരികെ സ്ഥാപിക്കാൻ വേണ്ട
നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്. നടപ്പാതയിൽ നിന്നു ഡിവൈഡറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു പ്രദേശവാസികളും, സമീപത്തെ വ്യാപാരികളും ആവശ്യപ്പെട്ടു.
24 MINUTES AGO 40 MINUTES AGO 59 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

