തൃശൂർ ജില്ലയിലെ കയ്പമംഗലത്തുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ ഞെട്ടലിലാണ് നാട്. മുൻപ് 2023 ജൂൺ 5നു പുലർച്ചെ നാലരയോടെ പനമ്പിക്കുന്നിലുണ്ടായ കാർപകടത്തിലാണ് ഹാസ്യ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിക്ക് ജീവൻ നഷ്ടമായത്.
സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും പരുക്കേറ്റിരുന്നു.
കയ്പമംഗലത്ത് അടുത്തിടെയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ 8 പേരുടെ ജീവനാണ് പൊലിഞ്ഞത്. ‘നാൻ പെറ്റ മകനേ… എൻ ചാമിയേ…’ തൃശൂർ മുളങ്കുന്നത്തുകാവ് ഗവ.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇടമുറിയാതെ ഉയർന്ന ആ അമ്മമാരുടെ തേങ്ങൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണ് നനയിക്കുന്നതായിരുന്നു. അപകടത്തിൽ മരണമടഞ്ഞ ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും അമ്മമാർ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
ഒന്നിച്ചുകളിച്ചും ഒന്നിച്ചുപഠിച്ചും വളർന്ന ഉറ്റ ബന്ധുക്കളും ആത്മമിത്രങ്ങളുമായിരുന്നു സൂര്യയും ജീവയും. മരണത്തിലും ഇവർ ഒരുമിച്ചാണ് ഇല്ലാതായത്.
‘സെത്തുപോച്ചെടാ…’ എന്ന ഫോൺ സന്ദേശം താങ്ങാനാവാതെ സൂര്യയുടെ അമ്മ മീനാകുമാരിയും ഇളയ സഹോദരൻ ഹരിഹരനും തളർന്നുപോയിരുന്നു. ജീവയുടെ അമ്മ മേഘലയും ബന്ധുക്കളും കാറിൽ വന്നിറങ്ങിയപ്പോൾത്തന്നെ ഇരുവരും ഓടിയടുത്ത് കെട്ടിപ്പിടിച്ചു കരഞ്ഞു.
പോസ്റ്റ്മോർട്ടത്തിനുശേഷം മകന്റെ ഭൗതികദേഹം കിട്ടുന്നതുവരെ അമ്മ മേഘല ഇരുന്നിടത്തുനിന്ന് മാറിയിരുന്നില്ല. ‘എൻ ചാമിയേ’ എന്നും ‘എൻ തങ്കമേ, എൻ രാസാവേ, എൻ മകനേ…’ എന്നും വിളിച്ചുകൊണ്ട് ആ അമ്മ നിലവിളിച്ചു.
ബന്ധുക്കളും പൊലീസും നൽകിയ കുടിവെള്ളം പോലും തൊണ്ടയിൽ കുരുങ്ങുന്ന അവസ്ഥയിലായിരുന്നു ആ അമ്മ. ചുറ്റുംകൂടിനിന്നവരോട് അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ചോദിച്ചു; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും? കയ്യോ കാലോ നഷ്ടപ്പെട്ടു..
ജീവനുണ്ട് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. വന്നപ്പോഴാണ് അറിഞ്ഞത് അവൻ മരിച്ചെന്ന്’.
ഇതിനിടയിലും മകന്റെ ഗുണങ്ങളെക്കുറിച്ച് അവർ ഓർത്തെടുത്തു. ‘‘എൻ പുള്ളൈ… വീട്ടിൽ എല്ലാ പണിയും അവൻ ചെയ്യുമായിരുന്നു.
പശുക്കളുണ്ടായിരുന്ന കാലത്ത് അതുങ്ങളെ നന്നായി നോക്കും. പറമ്പിലും പണിയെടുക്കും.
പത്തുലക്ഷം രൂപ വായ്പയെടുത്താണ് പഠിക്കാൻ അയച്ചത്. എനിക്കും അവന്റെ അച്ഛനും വലിയ വിദ്യാഭ്യാസവുമില്ല.
അതുകൊണ്ട് മകനെ പഠിപ്പിച്ച് നല്ലൊരു നിലയിൽ എത്തിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ടീച്ചർമാർക്കൊക്കെ വലിയ കാര്യമായിരുന്നു.
എവിടെയും കറങ്ങിനടക്കുന്ന സ്വഭാവമില്ല. കോളജിൽനിന്നു വന്നാൽ നേരെ വീട്ടിലേക്ക്.
അപ്പാവുക്ക് അവനെ വലിയ ഇഷ്ടമാണ്. അവൻ വിട്ടുപോയെന്ന് അപ്പാവെ അറിയിച്ചിട്ടില്ല; ആക്സിഡന്റായി, ഒരു കാൽ പോയെന്നേ പറഞ്ഞിട്ടുള്ളൂ…’’ ജീവയുടെ ചിത്രവുമായി ഒരു ബന്ധു അടുത്തേക്കുവന്നതോടെ ആ അമ്മയുടെ നിലവിളി വീണ്ടുമുയർന്നു.
ജീവയുടെ ശരീരം പുറത്തേക്കു കൊണ്ടുവന്നപ്പോൾ, മണിക്കൂറുകളോളം തളർന്നിരുന്ന പടവുകളിൽനിന്ന് ആ അമ്മ വേച്ചുകൊണ്ട് എഴുന്നേൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

