കൊച്ചി ∙ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരുന്നതിനെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 38–ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും യുക്തി പൂർണമല്ലാത്ത കഥകളെ, പണ്ടേ ഇവിടെ ഉണ്ടായിരുന്ന കണ്ടുപിടിത്തം എന്നുപറഞ്ഞ് തറവാടിത്തഘോഷണ മാതൃകയിൽ അവതരിപ്പിക്കുന്നതു തുറന്നുകാട്ടണം. അതിനുതകും വിധത്തിൽ ശാസ്ത്ര വിജ്ഞാനത്തെയും ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തുന്ന ചർച്ചകളുണ്ടാകമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ വളർച്ചയിൽ കേരളം നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ പറഞ്ഞു.
ഉയർന്ന സാക്ഷരതയും സാമൂഹിക ഉൾക്കൊള്ളലും കേരളത്തെ മനുഷ്യ വികസന മാതൃകകളുടെ പരീക്ഷണശാലയായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 49 SECONDS AGO 17 MINUTES AGO 1 HOUR 20 MINUTES AGO 2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡോ.
ടെസി തോമസിന് മുഖ്യമന്ത്രി സമ്മാനിച്ചു. കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്കാരം, ശാസ്ത്ര സാഹിത്യ, മാധ്യമ പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക പുരസ്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.
വ്യവസായ മന്ത്രി പി.രാജീവ് ആമുഖ പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ.
കെ.പി.സുധീർ അധ്യക്ഷനായി.
സയൻസ് കോൺഗ്രസിന്റെ ചെയർപഴ്സൻ കൂടിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുൻ ഡയറക്ടർ പ്രഫ. പി.ബലറാം, കൊച്ചി മേയർ അഡ്വ.
വി.കെ.മിനിമോൾ, എറണാകുളം എംഎൽഎ ടി.ജെ.വിനോദ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രഫ. എ.
സാബു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ ഡോ. ആർ.ആശാലത, സെന്റ് ആൽബർട്സ് കോളജ് പ്രിൻസിപ്പൽ ഡോ.
ജോസഫ് ജസ്റ്റിൻ റിബെല്ലോ, കോളജ് മാനേജർ റവ. ഡോ.
ആന്റണി തോപ്പിൽ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

